Monday December 05, 2016
Latest Updates

രക്തപരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് തിരിച്ചറിയാന്‍ കഴിയുമെന്നു ഗവേഷകര്‍

രക്തപരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് തിരിച്ചറിയാന്‍ കഴിയുമെന്നു ഗവേഷകര്‍

രക്തപരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് തിരിച്ചറിയാന്‍ കഴിയുമെന്നു ഗവേഷകര്‍. രക്ത പരിശോധനയിലൂടെ 87 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആരോഗ്യവാന്മരായ 452 പേരിലും ചെറിയ തോതില്‍ ഓര്‍മ കുറവുള്ളവരിലും 476 അല്‍ഷിമേഴ്‌സ് രോഗികളിലുമാണ് പഠനം നടത്തിയത്. ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്. നേരിയ തോതില്‍ ഓര്‍മ്മക്കുറവുള്ളവരില്‍ ഒരു വര്‍ഷത്തിനകം അല്‍ഷിമേഴ്‌സ് രോഗബാധയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തി.

അല്‍ഷിമേഴ്‌സ് ആന്‍ഡ് ഡിമെന്‍ഷ്യ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അല്‍ഷിമേഴ്‌സ് ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ന്നിലവിലെ കണ്ടെത്തല്‍ രോഗികള്‍ക്ക് ആശ്വാസ ദായകമാണ്.

Scroll To Top