Saturday December 10, 2016
Latest Updates

രക്തം വേണം ;ഇന്ത്യാക്കാരന്റെ രക്തമാണെങ്കില്‍ സായിപ്പിന് വേണ്ട !

രക്തം വേണം ;ഇന്ത്യാക്കാരന്റെ രക്തമാണെങ്കില്‍ സായിപ്പിന് വേണ്ട !

ഡബ്ലിന്‍ :രക്തദാതാക്കളുടെ പരിമിതി കാരണം ക്രിസ്തുമസ് ന്യൂ ഇയര്‍ കാലഘട്ടങ്ങളില്‍ ആശുപത്രികളില്‍ ആവശ്യത്തിന് രക്തമെത്തില്ലെന്ന് കണക്കുകൂട്ടല്‍. ക്രിസ്തുമസ് സമയത്തോടനുബന്ധിച്ച് രക്തദാനത്തിനായി പൊതുജനങ്ങളോടു അഭ്യര്‍ഥിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞു.

ക്രിസ്തുമസ് മുതല്‍ ന്യൂ ഇയര്‍ വരെയും രക്തമില്ലാത്ത അവസ്ഥ തുടരാനാണ് സാധ്യതയെന്നാണ് ഐറിഷ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസ് (ഐബിടിഎസ്) പറയുന്നത്.
അടുത്ത നാല് ആഴ്ച്ചകളിലായി പുതിയ ദാതാക്കളും സാധാരണ രക്തം ദാനം ചെയ്തിരുന്നവരും രക്തദാനത്തിന് തയ്യാറാവണമെന്നാണ് ഐബിടിഎസ് അറിയിച്ചിരിക്കുന്നത്.

14,000ത്തോളം പേരുടെയെങ്കിലും രക്തം സ്വീകരിച്ചാല്‍ മാത്രമേ കുറവു വന്നിരിക്കുന്ന അവസ്ഥ നികത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ക്രിസ്തുമസ് ന്യൂ ഇയര്‍ പോലുള്ള ആഘോഷ കാലഘട്ടങ്ങളില്‍ രക്തം ലഭിക്കുന്നതില്‍ ഇത്തരത്തില്‍ കുറവു വരാറുണ്ടെന്ന് ഐബിടിഎസ് ഓപറേഷന്‍സ് ഡയറക്ടര്‍ പാഡി ബൗളര്‍ പറഞ്ഞു.
എന്നാല്‍ ഈ വര്‍ഷം അത് വളരെ അധികമായിരിക്കുകയാണെന്നും ഡോണര്‍മാരിലെ ബ്ലഡ് കൗണ്ടില്‍ ഹീമോഗ്ലോബിനും അയണിനും വന്ന വ്യതിയാനമാണ് രക്തം ലഭിക്കാതിരിക്കാന്‍ കാരണമായിരിക്കുന്നതെന്നും ബാഡി ബൗളര്‍ പറയുന്നു. ഹീമോഗ്ലോബിന്റെയും അയണിന്റേയോ അളവ് കൃത്യമായ രീതിയില്‍ ആയാല്‍ മാത്രമേ രക്തം ഒരാളില്‍ നിന്നും സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഡിസംബറില്‍ 1500റോളം ഡോണര്‍മാരുടെ കുറവാണ് ഹീമോഗ്ലോബിന്‍ പരിമിതിമൂലം മാത്രം ഉണ്ടായിരിക്കുന്നത്.

7ശതമാനത്തോളം റഗുലര്‍ ഡോണര്‍മാരുടെ രക്തത്തിലെ അയണിന്റെ അളവില്‍ വന്ന വ്യത്യാസവും രക്തം എടുക്കുന്നതിന് തടസമായിരിക്കുകയാണ്. അയണ്‍ ലവല്‍ സാധാരണ നിലയിലാവുന്നതുവരെ ഇവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കുകയുമില്ല. അയണ്‍ ലവല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ പച്ചക്കറികളും റെഡ് മാംസവും കഴിക്കാനാണ് ഇവരോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രക്തം ദാനം ചെയ്‌തേക്കാം എന്ന് വിച്ചാരിച്ച് ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ തേടി ഇത് വായിക്കുന്നവര്‍ ആരും പോവേണ്ടതില്ല.ഇന്ത്യാക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയാല്‍ അവര്‍ രക്തം സ്വീകരിക്കില്ല.കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പോയിട്ടുള്ളവര്‍ക്കും ഇത് ബാധകമാണ് .

വംശീയ വിവേചനമൊന്നുമല്ല ഇവിടെ പ്രശ്‌നം . ഇന്ത്യ മലേറിയ ബാധിത മേഖലയാണ് എന്നാണ് ഐറിഷ് ബ്ലഡ് ബാങ്ക് അധികൃതര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഇതറിയാതെ രക്ത ദാനത്തിനെത്തുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ,വംശജര്‍ മടങ്ങിപോരുകയെ വഴിയുള്ളൂ.

വര്‍ഷങ്ങളായി തുടരുന്ന ഒരു നയമാണ് ഇതെന്നാണ് ബ്ലഡ് ബാങ്ക് അധികൃതര്‍ പറയുന്നത്.എങ്കില്‍ ‘ഇന്ത്യാക്കാരന്റെ ചോര വേണ്ടെന്നു പരസ്യത്തില്‍ കൂടി പ്രദര്‍ശിപ്പിക്കാനുള്ള ധൈര്യം ഐറിഷ് ബ്ലഡ് ബാങ്കിനു വേണമെന്നാണ് ബ്ലഡ് ഡൊണേഷന് എത്തി നിരാശരായി തിരിച്ചു പോരേണ്ടി വന്ന ഒരു സംഘം അഭിപ്രായപ്പെട്ടത്like-and-share

Scroll To Top