Saturday December 03, 2016
Latest Updates

രക്തം കട്ട പിടിക്കുന്നത് തടയാനും ഇനി ആസ്പിരിന്‍

രക്തം കട്ട പിടിക്കുന്നത് തടയാനും ഇനി ആസ്പിരിന്‍

ആസ്പിരിന്‍ ഗുളികകള്‍ക്ക് ക്യാന്‍സര്‍ ഭേദമാക്കാനുള്ള ശേഷിയുണ്ടെന്ന് കഴിഞ്ഞയിടെ പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. ആസ്പിരിന്റെ മറ്റൊരു ഗുണഫലം കൂടി പഠനത്തില്‍ കണ്ടെത്തി. ആസ്പിരിന്‍ ഗുളികകള്‍ക്ക് രക്തം കട്ടയാകുന്നത് തടയാന്‍ കഴിയുമെന്നാണ് പുതിയ ഗവേഷണ ഫലം. ധമനികളില്‍ രക്തം കട്ട പിടിക്കുന്ന ഡീപ്പ് വെയ്ന്‍ ത്രോംബോസിസ് എന്ന രോഗാവസ്ഥയ്ക്കാണ് ആസ്പിരിന്‍ ഗുളികകള്‍ ഫലപ്രമാകുമെന്നു കണ്ടെത്തിയത്.

നിലവില്‍ വാര്‍ഫാരിന്‍ ഗുളികകളാണ് ഈ രോഗാവസ്ഥയ്ക്ക് നല്‍കുന്നത്. രക്തം കട്ട പിടിക്കുന്ന രോഗാവസ്ഥ കണ്ടെത്തിയാല്‍ കുറഞ്ഞത് ആര് മാസമെങ്കിലും ഡോക്ടര്‍മാര്‍ വാര്‍ഫാരിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ വാര്‍ഫാരിന്റെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍ പാര്‍ശ്വഫലത്തെക്കുറിച്ച് ആശങ്കയില്ലാതെ രക്തം കട്ട പിടിക്കുന്നത് ചികിത്സിക്കാന്‍ ആസ്പിരിന്‍ ഗുളികകള്‍ ഫലപ്രദമാകുമെന്നാണ് കണ്ടെത്തിയത്. വാര്‍ഫാരിന്‍ സ്ഥിരമായി കഴിക്കുന്ന രോഗികളില്‍ രക്തസ്രാവം ഉള്‍പ്പെടെയുള്ള പാര്‍ശ്വ ഫലങ്ങളാണ് ഉണ്ടാകുന്നത്. ഇവ തടയാന്‍ ആസ്പിരിന്‍ ഫലപ്രദമാകും.

Scroll To Top