Wednesday December 07, 2016
Latest Updates

യൂ സി ഡി യില്‍ 354 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി താമസ സൗകര്യം ഒരുക്കി പുതിയ ഹോസ്റ്റല്‍ സൗകര്യം

യൂ സി ഡി യില്‍ 354 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി താമസ സൗകര്യം ഒരുക്കി പുതിയ ഹോസ്റ്റല്‍ സൗകര്യം

ഡബ്ലിന്‍ : 124 രാജ്യങ്ങളില്‍ നിന്നും മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുസിഡി ക്യാംപസിലെ അക്കോമഡേഷന്‍ കെട്ടിട സമുച്ചയം 354 വിദ്യാര്‍ത്ഥികളെ കൂടി കൊള്ളുന്ന വിധത്തിലേക്ക് നവീകരിച്ച് വിശാലമാകുന്നു. കെട്ടിടം വലിപ്പപ്പെടുത്താനുള്ളത് ഉള്‍പ്പെടെ വന്‍ വികസന പദ്ധതികള്‍ക്കായുള്ള അംഗീകാരമാണ് യൂ സി ഡി യ്ക്ക് ലഭിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ദേശീയ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. ഡബ്‌ളിന്‍ 4 ബെല്‍ഫീല്‍ഡിലെ ബല്‍ഗ്രോവ് സ്റ്റുഡന്റ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് പുതിയ കെട്ടിടം വരുന്നത്. ഇതിലെ മൂന്ന് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികളുടെ താമസ സ്ഥലമായി മാറും. നാലാമത്തെ കെട്ടിടം അഞ്ചു നിലയാണ്. ഇത് മൊത്തം 2,200 ചതുരശ്ര മീറ്റര്‍ വരും. ഇവിടെയും വിദ്യാര്‍ത്ഥികളെ താമസിപ്പിക്കും.

ഓരോ താമസസ്ഥലത്തും ആറ് സ്യുട്ട് കിടപ്പുമുറിയും ഒരു ലിവിംഗ് റൂമും ഒരു അടുക്കളയും വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓരോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പ്രതേകം പ്രത്യേകം സ്‌റ്റെയര്‍കേസും ഓരോ ലിഫ്റ്റും ഉണ്ടാകും. അനാവശ്യ സന്ദര്‍ശകരെ ഒഴിവാക്കുന്നതിനായി 2.4 മീറ്റര്‍ ഉയരത്തില്‍ വേലിക്കെട്ടുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. മൊത്തം സൈറ്റ് 28,000 ചതുരശ്ര മീറ്ററാണ്. വീല്‍ചെയര്‍ അക്‌സസുകള്‍, 100 ലധികം സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള ഇടങ്ങള്‍, 41 കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവയും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം തന്നെ കെട്ടിടം പണിയുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. ഈ മാസം ആദ്യം തന്നെ പണി തുടങ്ങുക എന്ന ലക്ഷ്യത്തില്‍ യുസിഡി നേരത്തേ തന്നെ ദേശീയ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഏപ്രില്‍ 21 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ സമയവും നല്‍കിയിട്ടുണ്ട്. ജോലി ഈ മദ്ധ്യവേനലില്‍ നടക്കുമ്പോള്‍ അനുമതിക്കായി നല്‍കുന്ന അപേക്ഷയില്‍ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Scroll To Top