Saturday December 10, 2016
Latest Updates

യൂ സി ഡി യിലെ റിപ്പബ്ലിക്ക് ദിനാഘോഷം പ്രൌഡഗംഭീരമായി

യൂ സി ഡി യിലെ റിപ്പബ്ലിക്ക് ദിനാഘോഷം പ്രൌഡഗംഭീരമായി

ഡബ്ലിന്‍ :ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യൂ സി ഡി യില്‍ നടത്തിയ ആഘോഷ പരിപാടികള്‍ വര്‍ണ്ണോജ്വലമായി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി യൂ സി ഡി യില്‍ പഠിക്കാനെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരും പരിപാടികളില്‍ പങ്കെടുത്തു.uc rep

ഭാരതത്തിന്റെ കൊടി തോരണങ്ങളാല്‍ അലങ്കരിച്ച യൂ സി ഡി ഗ്ലോബല്‍ ലോഞ്ചില്‍ സംഘടിപ്പിച്ച ഇന്ത്യാ ദിനത്തിന് യൂ സി ഡി ഇന്റര്‍നാഷണലാണ് ആഥിധേയത്വം വഹിച്ചത്.ഇന്ത്യയില്‍ നിന്നും ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ യൂ സി ഡിയില്‍ പഠിക്കുന്നുണ്ട്.

ധര്‍മേന്ദ്ര ബോളിവുഡ് ഡാന്‍സ് സ്‌കൂള്‍ ഒരുക്കിയ നൃത്യ നൃത്തങ്ങള്‍ ആവേശത്തോടെയാണ് വിദ്യാര്‍ഥിസമൂഹം ഏറ്റുവാങ്ങിയത്.താള മേളങ്ങള്‍ക്കൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു.ഇന്ത്യന്‍ ഭക്ഷണവും ,മറ്റു കലാപരിപാടികളും ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു,

Scroll To Top