Monday December 05, 2016
Latest Updates

യൂ ഡി എഫിനെ വിജയിപ്പിക്കണമെന്ന് ഓ ഐ സി സി യുടെ അഭ്യര്‍ഥന

യൂ ഡി എഫിനെ വിജയിപ്പിക്കണമെന്ന് ഓ ഐ സി സി യുടെ അഭ്യര്‍ഥന

ഡബ്ലിന്‍:ഏപ്രില്‍ മാസം പത്താം തിയതി ഇന്ത്യന്‍ പാര്‍ലിമെന്റിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ യൂ ഡി എഫ് സ്ഥാനര്‍ഥികളേയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് കെ പി സി സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി )ആഹ്വാനം ചെയ്തു.

അയര്‍ലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ,നാട്ടിലുള്ള തങ്ങളുടെ ബന്ധുമിത്രാദികളോട് യൂ ഡി എഫിന് വോട്ടു ചെയ്ത് ,ഇന്ത്യയുടെ മതേതരത്വവും അഖണ്‍ഡതയും കാത്തു സൂക്ഷിക്കാനായി കോണ്‍ഗ്രസ് മുന്നണിയെ അധികാരത്തില്‍ എത്തിക്കുവാന്‍ പ്രത്‌നിക്കുവാന്‍ അഭ്യര്‍ഥിക്കണമെന്നും രാത്ഗറില്‍ ചേര്‍ന്ന ഓ ഐ സി സി ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

ഓ ഐ സി സി പ്രസിഡണ്ട് എം എം ലിന്‍ക്വിസ്റ്റാര്‍ അദ്ധ്യക്ഷം വഹിച്ച കണ്‍വന്‍ഷനില്‍ വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍,റോണി കുരിശിങ്കല്‍ പറമ്പില്‍ .ഫ്രാന്‍സിസ് ലൌത്ത് ,ജിനീഷ് ക്രംലിന്‍,ഫ്രാന്‍സിയ തുടങ്ങിയവര്‍ പ്രസംഗിച്ചു

Scroll To Top