Monday December 05, 2016
Latest Updates

യൂറോ മില്യന്‍ ലോട്ടറി അടിച്ച ഭാഗ്യവാനെ കാണ്മാനില്ല

യൂറോ മില്യന്‍ ലോട്ടറി അടിച്ച ഭാഗ്യവാനെ കാണ്മാനില്ല

ഡബ്ലിന്‍: യൂറോ മില്യന്‍ ലോട്ടറി അടിച്ച ഭാഗ്യവാനെ കാണ്മാനില്ല. യൂറോ മില്യന്‍ ഭാഗ്യക്കുറിയുടെ 86.7 മില്യന്‍ യൂറോ ഇത്തവണ അയര്‍ലണ്ടില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സമ്മാന ജേതാവ് ഇത് വരെ തുക ക്ലെയിം ചെയ്ത് രംഗത്ത് വന്നിട്ടില്ല. ഒറ്റ ദിവസം കൊണ്ട് അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലായ ഈ അജ്ഞാത ഭാഗ്യവാന്‍ സമ്മാനം ലഭിച്ച വിവരം അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അജ്ഞാതനായി തുടരുകയാണോ എന്ന് വ്യക്തമല്ല. 

 സമ്മാനജേതാവിന്  തുക ബാങ്കിലിട്ട് അതിന്റെ പലിശ മാത്രം എടുത്ത് ആജീവനാന്തം  രാജാവിനെപ്പോലെ ജീവിക്കാം. ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ സമ്മാന തുക നിക്ഷേപിച്ചാല്‍ പലിശ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 1,330,000 യൂറോ ലഭിക്കും. ഇതില്‍ നിന്ന് നികുതികള്‍ കുറച്ച ശേഷം 784,000 യൂറോ പ്രതിവര്‍ഷം ലഭിക്കും. സമ്മാന തുകയില്‍ നിന്ന് ഒരു സെന്റ് പോലും ചെലവഴിക്കാതെ ആജീവനാന്തം സുഖമായി ജീവിക്കാന്‍ ഈ പലിശ തുക മാത്രം മതിയാകും. 

2013 ന് ശേഷം അയര്‍ലണ്ടില്‍ യൂറോ മില്യന്‍ ജാക്ക്‌പോട്ട് സമ്മാനം ലഭിക്കുന്ന നാലാമത്തെ ഭാഗ്യവാനാണ് ഈ അജ്ഞാതന്‍. അയര്‍ലണ്ടില്‍ ലഭിച്ച ഏറ്റവും കൂടിയ രണ്ടാമത്തെ സമ്മാന തുകയാണ് ഇത്. ജേതാവ് എത്രയും വേഗം ടിക്കറ്റുമായി ലോട്ടറി അധികൃതരെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അയര്‍ലണ്ട് കൂടാതെ ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട്, യുകെ എന്നിവടങ്ങളിലും യൂറോ മില്യന്‍ ലോട്ടറി വില്‍പ്പനയുണ്ട്.6, 8, 34, 38, 48 എന്ന നമ്പരിനാണ് ഇത്തവണ അയര്‍ലണ്ടില്‍ സമ്മാനം ലഭിച്ചത്. 3,9 എന്നീ നമ്പരുകളാണ് ലക്കി സ്റ്റാര്‍ നമ്പരുകള്‍. 

Scroll To Top