Sunday December 04, 2016
Latest Updates

യൂറോ മില്യന്‍ നറുക്കെടുപ്പിലൂടെ ലക്ഷാധിപതിയായ യുവതി ലോട്ടറി ടിക്കറ്റ് മറന്നു വച്ചു!

യൂറോ മില്യന്‍ നറുക്കെടുപ്പിലൂടെ ലക്ഷാധിപതിയായ യുവതി ലോട്ടറി ടിക്കറ്റ് മറന്നു വച്ചു!

ഡബ്ലിന്‍: യൂറോ മില്യന്‍ നറുക്കെടുപ്പിലൂടെ ലക്ഷാധിപതിയായ യുവതി ലോട്ടറി ടിക്കറ്റ് മറന്നു വച്ചു. വാട്ടര്‍ഫോര്‍ഡ് സ്വദേശിനിയായ യുവതിയാണ് ലക്ഷാധിപതി ആയ വിവരം അറിയാതെ ലോട്ടറി ടിക്കറ്റ് മറന്നു വച്ചത്. യൂറോ മില്യന്‍ ലോട്ടറിയുടെ വെളിയാഴ്ച്ചത്തെ ടിക്കറ്റാണ് യുവതി വാങ്ങിയത്. ഡന്‍ഫിയിലെ കാസില്‍ ഷോപ്പില്‍ നിന്നാണ് ഈ യുവതി ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ വാങ്ങിയ ടിക്കറ്റ് തന്റെ ഹാന്‍ഡ് ബാഗില്‍ നിക്ഷേപിച്ച യുവതി ഇക്കാര്യം മറന്നു പോയി.

പിന്നീട് എപ്പോഴോ ടിക്കറ്റിന്റെ കാര്യം ഓര്‍ത്തെടുത്ത് റിസള്‍ട്ട് പരിശോധിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവതി ടിക്കറ്റ് പരിശോധിച്ചത്.

സമ്മാനം ലഭിച്ചിട്ടുണ്ടെന്നു വ്യക്തമായെങ്കിലും ലക്ഷാധിപതി ആയ വിവരം വൈകിയാണ് തിരിച്ചറിഞ്ഞത് . ഇതോടെ യുവതിയുടെ ഞെട്ടല്‍ ഇരട്ടിച്ചു. ഇന്നലെ ഡബ്ലിനിലെ നാഷണല്‍ ലോട്ടറി ഓഫീസില്‍ എത്തിയ യുവതി സമ്മാനതുക കൈപ്പറ്റി. ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും ഈ യുവതി തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല.കഴിഞ്ഞ മാസം വാട്ടര്‍ ഫോര്‍ഡ് ആശുപത്രിയിലെ നേഴ്‌സുമാരുടെ സംഘത്തിന് യൂറോ മില്യന്‍ ലോട്ടറിയടിച്ചിരുന്നു

Scroll To Top