Thursday December 08, 2016
Latest Updates

യൂറോ മില്യന്‍ ജാക്ക് പോട്ടിന്റെ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ബാലിബ്രാക്കില്‍

യൂറോ മില്യന്‍ ജാക്ക് പോട്ടിന്റെ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ബാലിബ്രാക്കില്‍

ഡബ്ലിന്‍: യൂറോ മില്യന്‍ ജാക്ക് പോട്ടിന്റെ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ബാലിബ്രാക്കില്‍. ബാലിബ്രാക്കിലെ സെന്‍ട്ര ഷോപ്പില്‍ നിന്നാണ് യൂറോ മില്യന്‍ ലോട്ടറിയുടെ 87 മില്യന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇന്നലെയാണ് ഷോപ്പ് അധികൃതര്‍ ഈ വിവരം തിരിച്ചറിഞ്ഞത്. 

അതേസമയം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയ ഭാഗ്യവാന്‍ ആരാണെന്ന് ഇപ്പോഴും അറിയില്ലെന്ന് ഷോപ്പ് ഉടമ ഡേവ് വെലന്‍ പറഞ്ഞു. ടിക്കറ്റ് വിട്ട ഷോപ്പ് എന്ന നിലയ്ക്ക് ഇവര്‍ക്ക് 25,000 യൂറോ കമ്മീഷന്‍ ലഭിക്കും. വിവരം സ്ഥിരീകരിച്ചതോടെ ഷോപ്പ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഷാംപെയ്ന്‍ പൊട്ടിച്ച് ആഘോഷിച്ചു. നേരത്തെ നോര്‍ത്ത് ഡബ്ലിനിലെ ഡോണാബേറ്റിലെ മാക്‌സോളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന്  പ്രചരിച്ചിരുന്നു.

Scroll To Top