Monday December 05, 2016
Latest Updates

യൂറോ മില്യന്‍ ജാക്ക്‌പോട്ട് സമ്മാനാര്‍ഹമായ ടിക്കറ്റ് ഡോണാബേറ്റില്‍ വിറ്റതെന്ന് അഭ്യൂഹം

യൂറോ മില്യന്‍ ജാക്ക്‌പോട്ട് സമ്മാനാര്‍ഹമായ ടിക്കറ്റ് ഡോണാബേറ്റില്‍ വിറ്റതെന്ന് അഭ്യൂഹം

ഡബ്ലിന്‍: 86 മില്യന്‍ യൂറോ മില്യന്‍ ജാക്ക്‌പോട്ടിന്റെ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് നോര്‍ത്ത് ഡബ്ലിനിലെ ഡോണാബേറ്റിലെ മാക്‌സോള്‍ പെട്രോള്‍ പമ്പില്‍ നിന്നാണെന്ന് സൂചന. ഈ വിവരം പ്രചരിച്ച് തുടങ്ങിയതോടെ മാക്‌സോളിലേക്ക് നൂറു കണക്കിന് ഭാഗ്യാന്വേഷികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ സമ്മാന ജേതാവിനെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമ്മാന ജേതാവ് ഡബ്ലിനില്‍ നിന്നുള്ള ആളാണെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. 

എന്നാല്‍ ഈ ഭാഗ്യവാന്റെ അല്ലെങ്കില്‍ ഭാഗ്യവതിയുടെ പേരോ കൃത്യമായ സ്ഥലമോ വെളിപ്പെടുത്താന്‍ നാഷണല്‍ ലോട്ടറി അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ലോട്ടറി ജേതാവിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഡബ്ലിനിലെ ഒരു ബില്‍ഡര്‍ക്കാണ് സമ്മാനം ലഭിച്ചതെന്നാണ് ഒരു അഭ്യൂഹം. ഡബ്ലിനിലെ യുവദമ്പതികള്‍ക്കാണ് സമ്മാനം ലഭിച്ചതെന്നാണ് മറ്റൊരു അഭ്യൂഹം. 

അതിനിടെ നാഷണല്‍ ലോട്ടറി അധികൃതര്‍ ഇന്നലെ മാക്‌സോള്‍ പമ്പിലെത്തി ഷോപ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. മാക്‌സോളില്‍ വിറ്റ ടിക്കറ്റിന് തന്നെയാണോ സമ്മാനം ലഭിച്ചതെന്ന് നാഷണല്‍ ലോട്ടറി ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടിക്കറ്റ് വിറ്റ ഏജന്‍സി ഏതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് നാഷണല്‍ ലോട്ടറി വക്താവ് എലെനോര്‍ മര്‍ഫി പറഞ്ഞു. ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് 25,000 യൂറോ കമ്മീഷനായി ലഭിക്കും. 

Scroll To Top