Saturday December 10, 2016
Latest Updates

യൂറോ ഉപേക്ഷിച്ച് പന്റ്റ് തിരികെ കൊണ്ടുവരുമെന്നു പുതിയ പാര്‍ട്ടി :അയര്‍ലണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുകുന്നു

യൂറോ ഉപേക്ഷിച്ച് പന്റ്റ് തിരികെ കൊണ്ടുവരുമെന്നു പുതിയ പാര്‍ട്ടി :അയര്‍ലണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുകുന്നു

ഡബ്ലിന്‍ :തിരഞ്ഞെടുപ്പ് അടുത്തതോടെ അയര്‍ലണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു .ആം ആദ്മി മോഡലില്‍ രൂപമെടുത്ത റിഫോം പാര്‍ട്ടിയ്ക്ക് പിന്നാലെ , സ്വതന്ത്രരായി ജനങ്ങള്‍ക്കു വേണ്ടി നിലനില്‍ക്കാന്‍ എന്ന ഉദ്ദേശത്തോടെ ഇന്നലെ നാഷണല്‍ ഇന്‍ഡിപെന്റന്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ടു. 120 പ്രാരംഭ അംഗങ്ങളുടെ പിന്‍ബലത്തോടെ കഴിഞ്ഞ ദിവസമാണ് നാഷണല്‍ ഇന്റിപ്പെന്റന്റ് പാര്‍ട്ടി ഒരു രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തത്. വരുന്ന ലോക്കല്‍ ഇലക്ഷനില്‍ ഡബ്ലിനിലും ലിമറിക്കിലും തങ്ങളുടെ പ്രതിനിധികളും മത്സരിക്കാനുണ്ടാവുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

2016ലെ ജനറല്‍ ഇലക്ഷനില്‍ കരുത്തു തെളിയിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത്.nip
യൂറോ ഉപേക്ഷിച്ച പന്റ് തന്നെ തിരികെ കൊണ്ടുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റെല്ലാ യൂറോ സോണ്‍ രാജ്യങ്ങളും കറന്‍സി ഉപേക്ഷിച്ചാല്‍ മാത്രമേ അത് നടപ്പിലാവുകയുള്ളൂവെന്നും യൂറോപ്യന്‍ ഇലക്ഷന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പീറ്റര്‍ ഒ’ലോഗ്ലിന്‍ പറയുന്നുണ്ട് താനും.

രാജ്യത്തെ തൊഴിലില്ലായ്മയെയും പാര്‍ട്ടി കുറ്റപ്പെടുത്തുന്നുണ്ട്. 500,000ത്തില്‍പ്പരം ആളുകളാണ് ഇപ്പോഴും രാജ്യത്ത് തൊഴിലില്ലാതെ അലയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 300,000ത്തോളം പേര്‍ തൊഴിലിനുവേണ്ടി നാടും വീടും ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. അത്തരം എകണോമിക് മൈഗ്രേഷനുകളെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ഒ’ലോഗ്ലിന്‍ പറഞ്ഞത്.
യുകെ ഇന്‍ഡിപ്പെന്റന്റ് പാര്‍ട്ടിയുമായി സാമ്യമുള്ള ആദര്‍ശങ്ങളാണ് അയര്‍ലണ്ടിലെ പുതിയ പാര്‍ട്ടിയും പിന്തുണയ്ക്കുന്നതെന്ന് ഒ’ലോഗ്ലിന്‍ പറയുന്നു. സാമ്പത്തിക കാഠിന്യത്തിന് എതിരായി നാലംഗസംഘം നടത്തിയ ലിമറിക് മുതല്‍ ഡബ്ലിന്‍ വരെയുള്ള പദയാത്രയാണ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് വഴി തിരിച്ചത്. സ്ലി നിയോസ് ഫിയര്‍ എന്നാണ് അവര്‍ സ്വയം യാത്രയെ വിശേഷിപ്പിച്ചത്.
ഫെബ്രുവരിയുടെ അവസാനത്തോടെ പാര്‍ട്ടി യോഗം ചേരാനും വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീസായി 10 യൂറോ ഈടാക്കാനും തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.
netionalindependentparty.ie എന്ന വെബ്‌സൈറ്റില്‍ പാര്‍ട്ടി മാനിഫെസ്‌റ്റോ കൊടുത്തിട്ടുണ്ട്.
രാജ്യം സാമ്പത്തിക പ്രതിസന്ധികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ എത്തിക്കാനാണ് ശ്രമമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ തത്വങ്ങളും ഇടതന്‍ തത്വങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും തങ്ങള്‍ സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ചിന്താഗതി ഉള്ളവരാണെന്നും ലിബര്‍ടേറിയന്‍മാരാണെന്നുമാണ് ഒ’ലോഗ്ലിന്‍ പറഞ്ഞത്.

Scroll To Top