Saturday December 10, 2016
Latest Updates

യൂറോയെ കുറ്റപ്പെടുത്തി അയര്‍ലണ്ട് രക്ഷപ്പെടാന്‍ നോക്കേണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍

യൂറോയെ കുറ്റപ്പെടുത്തി അയര്‍ലണ്ട് രക്ഷപ്പെടാന്‍ നോക്കേണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍

CART GREEഡബ്ലിന്‍ :അയര്‍ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമായത് തെറ്റായ ചില ബാങ്കിംഗ് നയങ്ങളാണെന്നും അതില്‍ യൂറോയെയും യൂറോപ്യന്‍ യൂനിയനെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ജോസ് മാനുവല്‍ ബറോസോ . സാമ്പത്തിക തകര്‍ച്ച കാലത്ത് യൂറോ അതിനിരയായിത്തീരുകയാണ് ചെയ്തതെന്നും ബൊറോസോ കൂട്ടിച്ചേര്‍ത്തു.
യൂറോപ് അയര്‍ലണ്ടിന് പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും എന്നാല്‍ അയര്‍ലണ്ടാണ് യൂറോപ്പിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ബൊറോസോ ആരോപിക്കുകയും ചെയ്തു.DDD

ഐറിഷ് ബാങ്കുകളുടെ തെറ്റായ പ്രവര്‍ത്തനങ്ങളെയും ബൊറോസോ കുറ്റപ്പെടുത്തി. ഇപ്പോള്‍ ബെയിലൗട്ടില്‍ നിന്നും രക്ഷപ്പെട്ട് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച അയര്‍ലണ്ട് ഇനിയും ബാങ്കുകളുടെ ഇടപാടുകളുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാനുണ്ടെന്നാണ് ബൊറോസോ പറയുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍ ഏറ്റവും അധികമായി കുറ്റപ്പെടുത്തിയത് ഐറിഷ് ബാങ്കുകളെ തന്നെയാണ്.
അയര്‍ലണ്ടിന്റെ പല നിര്‍ദ്ദേശങ്ങളും മുന്‍പ് തള്ളിക്കളഞ്ഞത് യൂറോപിനെ സഹായിച്ചിട്ടുണ്ടെന്നും ബൊറോസോ പറഞ്ഞു. യൂറോയുടെ അവസ്ഥ വളരെ മോശമായ രീതിയില്‍ എത്തിക്കാന്‍ ഐറിഷ് ബാങ്കുകള്‍ ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂറോയാണ് അയര്‍ലണ്ടിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്ത പ്രചരിച്ചതിനാലാണ് താന്‍ ഇത്തരത്തില്‍ ഒരു വിഷയവുമായി ബന്ധപ്പെട്ട വിശദീകരണത്തിനൊരുങ്ങിയതെന്നും ജോസ് മാനുവല്‍ ബറോസോ പറഞ്ഞു.
അയര്‍ലണ്ടിലെ ബാങ്കിംഗ് സെക്ടറിലെ തകരാറുകളാണ് അയര്‍ലണ്ടിന് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നും ബൊറോസോ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഐറിഷ് സര്‍ക്കാരും ജനതയും വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നുവെന്നും ബൊറോസോ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജനതയും സര്‍ക്കാരും കാണിച്ച പ്രയത്‌നത്തെ അഭിനന്ദിക്കാതെ വയ്യെന്നും അതിനാല്‍ തന്നെയാണ് ആദ്യമായി ബെയിലൗട്ടില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുപോകുന്ന രാജ്യമായി അയര്‍ലണ്ടിന് മാറാന്‍ സാധിച്ചതെന്നും ബൊറോസോയുടെ വാക്കുകളിലൂടെ വ്യക്തമായി.

ബെയിലൗട്ടില്‍ നിന്നും കരകയറുന്ന അയര്‍ലണ്ടിനെ ബൊറോസോ അഭിനന്ദിക്കാനും മറന്നില്ല. എന്നാല്‍ പ്രതിസന്ധിവരുത്തിവച്ചതും അയര്‍ലണ്ട് തന്നെയാണെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തു.

യൂറോപ്യന്‍ യൂനിയനോ യൂറോയോ ആണ് ഐറിഷ് പ്രശ്‌നത്തിന് കാരണമായതെന്ന വാര്‍ത്ത കാതിലെത്തിയതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വിശദീകരണം നല്‍കുന്നതെന്നും ബൊറോസോ പറയുന്നു.
ബാങ്കിംഗ് സെക്ടറില്‍ വരുന്ന പാകപ്പിഴവുകള്‍ ശ്രദ്ധിക്കാത്തതിനാല്‍ മാത്രമാണ് പല രാജ്യങ്ങളും ഇത്തരത്തില്‍ പ്രശ്‌നത്തിലാവുന്നതെന്നും ബൊറോസോ വ്യക്തമാക്കി. അതിനാല്‍ തന്നെ അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് യൂറോ അല്ലെന്നും യൂറോ അയര്‍ലണ്ടിലെ പ്രശ്‌നത്തില്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും ബൊറോസോ കൂട്ടിച്ചേര്‍ത്തു.

Scroll To Top