Saturday December 10, 2016
Latest Updates

യൂറോപ്യന്‍ വിപണിയില്‍ നിന്ന് പതിനായിരം ഹോണ്ട കാറുകള്‍ തിരിച്ച് വിളിക്കുന്നു

യൂറോപ്യന്‍ വിപണിയില്‍ നിന്ന് പതിനായിരം ഹോണ്ട കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍: യൂറോപ്യന്‍ വിപണിയില്‍ നിന്ന് 100,00 ഹോണ്ട കാറുകള്‍ തിരിച്ച് വിളിക്കുന്നു. എയര്‍ ബാഗ് തകരാറിനെ തുടര്‍ന്നാണ് ഹോണ്ട കാറുകള്‍ തിരിച്ച് വിളിക്കുന്നത്. ഹോണ്ടയ്ക്ക് വേണ്ടി തത്ക നിര്‍മ്മിച്ച എയര്‍ ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്. തത്ക നിര്‍മ്മിച്ച എയര്‍ ബാഗുകളില്‍ നേരത്തെയും തകരാറ് കണ്ടെത്തിയിരുന്നു. 2008 നു ശേഷം തത്ക നിര്‍മ്മിച്ച എയര്‍ ബാഗ് ഉപയോഗിച്ച 20 മില്യനിലധികം കാറുകള്‍ തിരിച്ച് വിളിക്കപ്പെട്ടു. 

തത്ക എയര്‍ ബാഗ് ഉപയോഗിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് ഹോണ്ട. തത്കയുടെ എയര്‍ ബാഗ് തകരാറിനെ തുടര്‍ന്ന് ഹോണ്ട ആഗോള വ്യാപകമായി 400,000 കാറുകള്‍ തിരിച്ച് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ 100,00 കാറുകള്‍ യൂറോപ്യന്‍ വിപണിയില്‍ വിറ്റഴിച്ചവയാണ്. സ്ട്രീം മിനിവാന്‍ ഉള്‍പ്പെടെയുള്ള ഹോണ്ട വാഹനങ്ങളാണ് തിരിച്ച് വിളിക്കുന്നത്. തത്ക എയര്‍ ബാഗിലെ തകരാറിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി തവണ തത്ക എയര്‍ ബാഗില്‍ തകരാറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോണ്ടയ്ക്ക് പുറമേ മറ്റ് പല കാര്‍ നിര്‍മ്മാതാക്കളും തത്ക എയര്‍ ബാഗ് ഉപയോഗിക്കുന്ന കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു. അയര്‍ലണ്ടില്‍ എയര്‍ ബാഗ് തകരാറുള്ള ഹോണ്ട കാറിന്റെ ഉടമകള്‍ എത്രയും വേഗം ഡീലറെ സമീപിക്കണമെന്ന് കമ്പനി അറിയിച്ചു.

Scroll To Top