Saturday December 10, 2016
Latest Updates

യൂറോപ്യന്‍ വിപണിയില്‍ കാര്‍ വില്‍പ്പന വര്‍ദ്ധിച്ചു; ബിഎംഡബ്ല്യൂവിനെ പിന്തള്ളി ഓഡി

യൂറോപ്യന്‍ വിപണിയില്‍ കാര്‍ വില്‍പ്പന വര്‍ദ്ധിച്ചു; ബിഎംഡബ്ല്യൂവിനെ പിന്തള്ളി ഓഡി

ഡബ്ലിന്‍: യൂറോപ്യന്‍ വിപണിയില്‍ കാര്‍ വില്‍പ്പന വര്‍ദ്ധിച്ചു. യൂറോപ്യന്‍ വിപണിയിലെ മൊത്തം കാര്‍ വില്‍പ്പന 4.3 ശതമാനം വര്‍ദ്ധിച്ചു. അയര്‍ലണ്ടില്‍ മാത്രം പുതിയ കാറുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായി. ആഡംബര കാറുകളുടെ
വില്‍പ്പനയില്‍ ബിഎംഡബ്ല്യൂവിനെ പിന്തള്ളി ഓഡി മുന്നിലെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. 2005 ല്‍ മെഴ്‌സിഡസിനെ പിന്നിലാക്കി വിപണിയില്‍ ഒന്നാം സ്ഥാനം നേടിയ ശേഷം ഇത് ആദ്യമായാണ് ബിഎംഡബ്ല്യൂവിന് തിരിച്ചടി നേരിടുന്നത്.

കഴിഞ്ഞ മാസം ഓഡി 144,000 വാഹനങ്ങളാണ് യൂറോപ്യന്‍ വിപണിയില്‍ വിറ്റത്. എന്നാല്‍ ബിഎം ഡബ്ല്യൂവിന്റെ വില്‍പ്പനയില്‍ 8.4 ശതമാനം വര്‍ദ്ധന ഉണ്ടായെങ്കിലും ആകെ വിറ്റ കാറുകളുടെ എണ്ണത്തില്‍ ബിഎംഡബ്ല്യൂ ഓഡിയുടെ പിന്നിലാണ്.

139,399 കാറുകളാണ് ബിഎംഡബ്ല്യൂ കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ച്ചയായി ബിഎംഡബ്ല്യൂവിനെ പിന്തള്ളി ഓഡി വില്‍പ്പന വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അസോസിയേഷന്‍ ഓഫ് യൂറോപ്യന്‍ കാര്‍ മേക്കേഴ്‌സ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം യൂറോപ്പില്‍ പാസഞ്ചര്‍ കാറുകളുടെ രജിസ്‌ട്രേഷനില്‍ തുടര്‍ച്ചയായ പത്താം മാസവും വര്‍ദ്ധനയുണ്ടായി. ജൂണ്‍ വരെയുള്ള
കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ 1.18 മില്യനില്‍ നിന്ന് 1.23 മില്യനായി. ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്ക്കളാണ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ വിപണിയിലെ കാര്‍ വില്‍പ്പന ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് മുക്തമായ യൂറോപ്യന്‍ കാര്‍ വിപണി വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിലെ പ്രമുഖ ബ്രാന്‍ഡുകള്‍ കഴിഞ്ഞ മാസം നേടിയ വില്‍പ്പന ഇപ്രകാരം: ഡക്കിയയുടെ വില്‍പ്പന 32.2 ശതമാനം കൂടി. റിനോള്‍ട്ടിന്റെയും ഓപ്പലിന്റെയും വില്‍പ്പന 11.7 ശതമാനവും കൂടി. സ്‌കോഡ, വോക്‌സ്വാഗണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയും വില്‍പ്പന കൂടി.

Scroll To Top