Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കൃത്യമായി നികുതി കൊടുക്കുന്നവര്‍ അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കൃത്യമായി നികുതി കൊടുക്കുന്നവര്‍ അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കൃത്യമായി നികുതി കൊടുക്കുന്നവര്‍ അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്. കൃത്യമായി ബിസിനസ് നികുതി അടയ്ക്കുന്നതില്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയനില്‍ ഒന്നാം സ്ഥാനവും ലോക രാജ്യങ്ങളില്‍ ആറാം സ്ഥാനവുമാണ് ലഭിച്ചത്. പ്രൈസ് വാട്ടര്‍ കൂപ്പെഴ്‌സും ലോകബാങ്ക് ഗ്രൂപ്പും നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് കമ്പനികള്‍ നികുതി കാര്യങ്ങള്‍ക്കായി രണ്ടാഴ്ച ചെലവഴിക്കുന്നു. ഓരോ ആറ് ആഴ്ച ഇടവേളകളിലും നികുതി അടയ്ക്കുന്നു. ആഗോള ശരാശരി പ്രകാരം കമ്പനികള്‍ ഏഴു ആഴ്ച നികുതി കാര്യങ്ങള്‍ക്കായി ചെലവഴിക്കുകയും രണ്ടാഴ്ച വീതം നികുതി അടയ്ക്കുകയും ചെയ്യുന്നു. 

എല്ലാ നികുതിയും സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ ചാര്‍ജുകളും അടക്കം ആകെ 25.9 ശതമാനമാണ് അയര്‍ലണ്ടിലെ നികുതി നിരക്ക്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ നികുതി നിരക്കാണ് ഇത്. യൂറോപ്യന്‍ യൂണിയനില്‍ 20.2 ശതമാനം നിരക്കുമായി ലക്‌സംബര്‍ഗിലാണ് ഏറ്റവും കുറഞ്ഞ നികുതി നിരക്ക്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി നികുതി നിരക്ക് 41 ശതമാനമാണ്. നികുതി അടയ്ക്കുന്നതില്‍ അയര്‍ലണ്ടിന് പുറമേ ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂര്‍, മാസിഡോണിയ, ബഹറിന്‍, കാനഡ, ഒമാന്‍ എന്നീ രാജ്യങ്ങളും ആദ്യ സ്ഥാനങ്ങളിലുണ്ട്. 

ലളിതമായ നികുതി വ്യവസ്ഥ അയര്‍ലണ്ടിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരുന്ന പ്രധാന ഘടകമാണെന്ന് പിഡബ്ല്യൂസി അയര്‍ലണ്ട് നികുതി വിഭാഗം മേധാവി ഫെര്‍ഗല്‍ ഓ റൂര്‍ക്കി പറഞ്ഞു. മാറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും ലളിതമായ നികുതി വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാനും നികുതി അടയ്ക്കാനും വിദേശ സംരംഭകരെ പ്രേരിപ്പിക്കുന്നു. 12.4 ശതമാനമാണ് അയര്‍ലണ്ടിലെ കോര്‍പ്പറേറ്റ് ടാക്‌സ്. ലേബര്‍ ടാക്‌സും അയര്‍ലണ്ടില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈടാക്കുന്നത്. 12.1 ശതമാനമാണ് അയര്‍ലണ്ടിലെ ലേബര്‍ നികുതി. ഇത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാളും ആഗോള ശരാശരിയേക്കാളും താഴെയാണ് അയര്‍ലണ്ടിലെ നികുതി നിരക്ക്

Scroll To Top