Friday December 09, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ നേപ്പാളിന് 3 മില്യന്റെ അടിയന്തര സഹായം നല്കും 

യൂറോപ്യന്‍ യൂണിയന്‍ നേപ്പാളിന് 3 മില്യന്റെ അടിയന്തര സഹായം നല്കും 

ഡബ്ലിന്‍:നേപ്പാളില്‍ 2500 ലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന വര്‍ക്കായി മൂന്നു മില്യണ്‍ യൂറോയുടെ ധനസഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂണിയനിലെ ഓരോ അംഗങ്ങളും നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്. ഭൂകമ്പം കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ച പ്രദേശങ്ങളിലെ അടിയന്തിര ആവശ്യങ്ങള്‍ക്കായി തുക ഉപയോഗിക്കും. ശുദ്ധ ജലം, മരുന്നുകള്‍, പാര്‍പ്പിട സൗകര്യം എന്നിവക്കായിരിക്കും തുക പ്രധാനമായും ഉപയോഗിക്കപ്പെടുക. തുടര്‍ ചലനങ്ങളുണ്ടായേക്കാം എന്ന ഭയം മൂലം നിരവധിയാളുകള്‍ കനത്ത മഴ വകവെക്കാതെ വീടുകളില്‍ കയറാന്‍ കൂട്ടാക്കാതെ തെരുവുകളില്‍ കഴിയുകയാണ്.

ഇതിനിടെ നൂറോളം ഐറിഷ് പൗരന്‍മാര്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളിലായാണ് ഇവരുള്ളത്.ഇവരില്‍ പലരുമായും ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രി ചാള്‍സ് ഫനാഗന്‍ അറിയിച്ചു.

Scroll To Top