Thursday December 08, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന്‍:പ്രവാസികളുടെ പങ്കാളിത്വം ഉറപ്പാക്കും

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന്‍:പ്രവാസികളുടെ പങ്കാളിത്വം ഉറപ്പാക്കും

ഡബ്ലിന്‍ :അടുത്ത യൂണിയന്‍ ഇലക്ഷനില്‍ പ്രവാസികളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്താനും പുതുതായി പൗരത്വം സ്വീകരിച്ചവരെക്കൂടി വോട്ടിംഗില്‍ ഉള്‍പ്പെടുത്താനും അയര്‍ലണ്ടിലെ യൂറോപ്യന്‍ പാര്‍ലമെന്റ് ഓഫീസ് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പുതുതായി ഐറിഷ് പൗരത്വം സ്വീകരിച്ചവര്‍ക്കും അയര്‍ലണ്ടിലെ ഇയു പൗരന്‍മാക്കും കൂടി ഇനി ഇലക്ഷനില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാം. പുതുതായി പൗരത്വം സ്വീകരിച്ചവരെയും ഇലക്ഷനില്‍ മത്സരിപ്പിക്കാനും അധികൃതര്‍ പ്രവാസി സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തി ഇലക്ഷനില്‍ ഒരു മാറ്റം കൊണ്ടുവരണമെന്നാണ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
സ്ത്രീകളുടെയും സ്വതന്ത്ര മത്സരാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങി ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ ഇലക്ഷനുവേണ്ടി ഇനിയും കടക്കാനുണ്ട്.
എന്നാല്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം വരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കൂടുതല്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവരുന്നതോടെ പല സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ വിജയമേഖലകള്‍ നഷ്ടമാവുകയുമാണ്.
ഗെ ബൈര്‍നിയെപ്പോലുള്ള വളരെ ചുരുക്കം സ്വതന്ത്ര മത്സരാര്‍ത്ഥികള്‍ക്കുമാത്രമേ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം.
പല രാഷ്ട്രീയ പാര്‍ട്ടികളും വിജയ സാധ്യതയുള്ള മത്സരാര്‍ത്ഥിയെ സ്ത്രീ പുരുഷ ഭേദമന്യേ നിശ്ച്ചയിക്കുകയാണെന്നും ഇവര്‍ പറയുന്നു.

Scroll To Top