Monday December 05, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി :അയര്‍ലണ്ടില്‍ മൂന്നു മണ്ഡലങ്ങള്‍ ,11 സീറ്റുകള്‍

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി :അയര്‍ലണ്ടില്‍ മൂന്നു മണ്ഡലങ്ങള്‍ ,11 സീറ്റുകള്‍

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന് വേണ്ട ഒരുക്കങ്ങള്‍ അയര്‍ലണ്ടിലും പുരോഗമിക്കുന്നു .അടുത്ത മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് .

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ ഡബ്ലിനെ മൂന്നു സീറ്റുകളുള്ള മണ്ഡലമായി നിലനിര്‍ത്താന്‍ കോണ്‍സ്റ്റിറ്റ്വന്‍സി കമ്മീഷന്‍ തീരുമാനിച്ചു.

അയര്‍ലണ്ടിനെ ആകെ മൂന്നു മണ്ഡലങ്ങളായാണ് തിരിച്ചിരിക്കുന്നത്.12 സീറ്റുകളില്‍ ഒന്നു നഷ്ടമായതോടെയാണ് അയര്‍ലണ്ടിനെ നാലു മണ്ഡലങ്ങളില്‍ നിന്നും മൂന്നു മണ്ഡലങ്ങളാക്കി കോണ്‍സ്റ്റിറ്റ്വന്‍സി മാപ് മാറ്റി നിശ്ചയിക്കേണ്ടിവന്നത് .

മൂന്നു സീറ്റുകളുള്ള ഡബ്ലിനില്‍ 1.2 മില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്.
നാലു സീറ്റുകള്‍ പറഞ്ഞിരിക്കുന്ന മിഡ്‌ലാന്റ്‌സ്‌നോര്‍ത്ത്‌വെസ്റ്റില്‍ കവന്‍, സൊനഗല്‍, ഗാല്‍വേ, കില്‍ഡേര്‍, ലാവോസ്, ലെയ്ട്രിം, ലോംഗ്‌ഫോര്‍ഡ്, ലൗത്ത്, മായോ, മീത്ത്, മൊനഗന്‍, ഒഫാലി, റോസ്‌കോമണ്‍, സ്ലിഗോ, വെസ്റ്റ്മീത്ത് തുടങ്ങിയ കൌണ്ടികള്‍ ഉള്‍ക്കൊള്ളുന്നു.
കാര്‍ലോ, ക്ലെയര്‍, കോര്‍ക്ക്, കെറി, കില്‍ക്കെന്നി, ലിമറിക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്,വിക്ലോ തുടങ്ങിയ കൌണ്ടികളാണ് നാലു സീറ്റുകളുള്ള സൗത്ത് മണ്ഡലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
12 സീറ്റുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ മൂന്നു സീറ്റുകള്‍ ഉള്ള ഡബ്ലിന്‍, ഈസ്റ്റ്, നോര്‍ത്ത്‌വെസ്റ്റ്, സൗത്ത് എന്നിങ്ങനെ നാലു മണ്ഡലങ്ങളായിട്ടാണ് അയര്‍ലണ്ടിനെ തിരിച്ചിരുന്നത്.

എന്നാല്‍ ഒരു എംഇപിയുടെ കുറവ് വന്നതോടെ ഒരു മണ്ഡലത്തിന് നിയമ സാധുത ഇല്ലാതായി. അതിനാലാണ് കോണ്‍സ്റ്റിറ്റ്വന്‍സി കമ്മീഷന്‍ അയര്‍ലണ്ടിന്റെ മണ്ഡലങ്ങളെ പുനക്രമീകരിക്കാന്‍ തീരുമാനിച്ചത്.

നിയമപ്രകാരം ഒരു മണ്ഡലത്തിലെ ആകെ സീറ്റുകളുടെ എണ്ണംകുറഞ്ഞത് മൂന്നും കൂടിയത് അഞ്ചും എന്ന ക്രമത്തിലാണ്.

അയര്‍ലണ്ടിന്റെ 11 സീറ്റുകളെ 4/4/3 എന്ന ക്രമത്തിലോ, 5/3/3 എന്ന ക്രമത്തിലോ മാത്രമേ വീതിക്കാന്‍ സാധിക്കുകയുള്ളു.
4/4/3 എന്ന തരത്തില്‍ ക്രമീകരണം നടത്താം എന്നാണ് കമ്മീഷന്‍ തീരുമാനിച്ചത്

. പ്രമുഖ പാര്‍ട്ടികളില്‍ ഫിന്‍ ഫെയിന്‍ ഒഴികെ മൂന്നു പാര്‍ട്ടികളും കമ്മീഷന്റെ തീരുമാനം അനുകൂലിക്കുകയാണ് ചെയ്തത്. ഇതു പ്രകാരം ഡബ്ലിന്‍ മൂന്നു സീറ്റുകളുള്ള മണ്ഡലമായി നിലനിര്‍ത്തി, മറ്റു രണ്ടു മണ്ഡലങ്ങളിലും നാലു വീതം സീറ്റുകളും ഉള്‍ക്കൊള്ളിച്ചു.
ലേബര്‍ പാര്‍ട്ടിയുടെ രണ്ട് എംഇപിമാരായ ഇമര്‍ കൊസല്ലോയും ഫില്‍ പ്രെന്റര്‍ഗാസ്റ്റും അനുകൂലമായ തീരുമാനമാണ് കമ്മീഷനെ അറിയിച്ചത്.
തന്റെ നേട്ടങ്ങളും കഠിനാധ്വാനവും സൗത്ത് അയര്‍ലണ്ടില്‍ വരുത്തിയ മാറ്റങ്ങളെ മുന്‍ നിര്‍ത്തി ഇനി പിടിച്ചുനില്‍ക്കേണ്ടിവരും എന്നാണ് പ്രെന്റര്‍ഗാസ്റ്റ് പറഞ്ഞത്.
ഫെന്‍ഗീല്‍ സെനറ്റര്‍ കാതറിന്‍ നൂന്‍ കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്തു. പതിനൊന്നു സീറ്റുകളെ വളരെ കരുതലോടെയാണ് വിഭജിച്ചതെന്നും കാതറിന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ലേബര്‍ പാര്‍ട്ടി അംഗവും ഇപ്പോഴത്തെ സ്വതന്ത്ര ഇഎംപിയുമായ നെസ്സ ചില്‍ഡേര്‍സ് എവിടെ മത്സരിക്കണം എന്ന സംശയത്തിലാണെന്നാണ് അറിയിച്ചത്. മുന്‍പ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു അവര്‍ വിജയിച്ചത്.

 

Scroll To Top