Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്റെ സൗജന്യ ആഹാര പദ്ധതിയുടെ ഗുണം ലഭിക്കുന്നത് 1000 യൂറോ വാടകയുള്ള റൂമുകളിലെ താമസക്കാര്‍ക്കെന്ന് ആരോപണം 

യൂറോപ്യന്‍ യൂണിയന്റെ സൗജന്യ ആഹാര പദ്ധതിയുടെ ഗുണം ലഭിക്കുന്നത് 1000 യൂറോ വാടകയുള്ള റൂമുകളിലെ താമസക്കാര്‍ക്കെന്ന് ആരോപണം 

കോര്‍ക്ക് : പാവപ്പെട്ട രോഗികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നല്‍കിവരുന്ന സൗജന്യ ആഹാരം സമ്പന്നര്‍ക്ക് നല്‍കുന്നതായി പരാതി. കോര്‍ക്കിലെ മേഴ്‌സി ആശുപത്രി
അധികൃതര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കായി  നല്‍കിവരുന്ന സൗജന്യ ആഹാരം ഉയര്‍ന്ന വാടക നല്‍കി സ്വകാര്യ മുറികളില്‍ കഴിയുന്ന സമ്പന്നരായ രോഗികള്‍ക്ക് നല്‍കുന്നുവെന്നാണ് ആരോപണം. 2010-2013 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

പ്രതിദിനം 1000 യൂറോ വരെ വാടക വരുന്ന റൂമുകളില്‍ താമസിക്കുന്ന രോഗികള്‍ക്കാണ് സൗജന്യ ആഹാര പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ചീസ്, റൈസ്, ബട്ടര്‍ ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പാവപ്പെട്ട രോഗികള്‍ക്കായി  നല്‍കിവരുന്നത്. 500 മില്യന്‍ യൂറോ ചെലവഴിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളാകേണ്ടവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അയര്‍ലണ്ടില്‍ കാര്‍ഷിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കി യിരുന്നത്.എന്നാല്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ
പ്രയോജനം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൃഷി
വകുപ്പില്‍ നിന്ന് മേഴ്‌സി ആശുപത്രി കൈപ്പറ്റിയ തുക തിരികെ നല്‍കിയതായാണ്
ആശുപത്രി അധികൃതരുടെ വാദം.

മേഴ്‌സി ആശുപത്രിയില്‍ നടന്നതിന് സമാനമായി മറ്റ് ആശുപത്രികളിലും സൗജന്യ ആഹാരപദ്ധതിക്ക് അനുവദിച്ച് തുക വകമാറ്റി ചെലഴിച്ചിട്ടുണ്ടോ എന്ന് എച്ച്എസ്ഇ
വെളിപ്പെടുത്തണമെന്ന് രോഗികളുടെ സംഘടനകളും പൊതുജനങ്ങളും ആവശ്യപ്പെട്ടു

Scroll To Top