Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ ബാങ്കിംഗ് പ്രതിസന്ധിയുടെ 42% അയര്‍ലണ്ട് കാരണമെന്ന് യൂറോസ്റ്റാറ്റ്

യൂറോപ്യന്‍ ബാങ്കിംഗ് പ്രതിസന്ധിയുടെ 42% അയര്‍ലണ്ട് കാരണമെന്ന് യൂറോസ്റ്റാറ്റ്

ബര്‍ളിന്‍ :യൂറോപ്യന്‍ ബാങ്കിംഗ് പ്രതിസന്ധിയുടെ 42% അയര്‍ലണ്ട് കാരണമെന്ന് യൂറോസ്റ്റാറ്റ്. ഇത് മൊത്തം ആളോഹരി കടം 9,000 യൂറോ വീതം കടബാധ്യത സൃഷ്ടിക്കുന്നതായും യൂറോസ്റ്റാറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ ബാങ്ക് പ്രതിസന്ധിയിലേക്ക് അയര്‍ലണ്ടിന്റെ സംഭാവന 41 ബില്യന്‍ യൂറോയുടെ നഷ്ടമാണ്. അയര്‍ലണ്ട് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ജര്‍മനിയുണ്ട്. 40 ബില്യന്‍ യൂറോയുടെ കടബാധ്യതയാണ് ജര്‍മനിയുടെ ഭാഗത്ത് നിന്നുള്ള സംഭാവന. ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ച് ഇന്ന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കും.

യൂറോപ്യന്‍ യൂണിയന്റെ കഴിഞ്ഞ ആറ് മാസത്തെ ഭരണ സംബന്ധമായ കാര്യങ്ങളും ബാങ്ക് പ്രതിസന്ധിയെക്കുറിച്ചും എന്‍ഡ കെന്നി സംസാരിക്കും. യൂറോപ്പില്‍ ആകമാനംഉണ്ടായിരിക്കുന്ന ഈപ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ രാജ്യങ്ങളും
സഹകരിക്കണമെന്ന് അയര്‍ലണ്ട് ആവശ്യപെടും

അയര്‍ലണ്ടിന്റെ മൊത്തം ആളോഹരി കടം 9,000 യൂറോ ആയി വര്‍ദ്ധിച്ച സാഹചര്യത്തില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ നാമ മാത്രമായ സംഭാവന മാത്രമേ നല്കുന്നുള്ളൂ എന്നാണു അതിനര്‍ത്ഥം. ഇത് ശരിയായ നടപടി അല്ലെന്നു അയര്‍ലണ്ട് വാദിക്കുന്നു. അയര്‍ലണ്ട് കഴിഞ്ഞാല്‍ ബാങ്കിംഗ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച ജര്‍മനിയില്‍ ആളോഹരി കടം 491 യൂറോയാണ്. അയര്‍ലണ്ടും ജര്മനിയും കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രതിസന്ധി ബാധിച്ച ലാത്വിയിലെ ആളോഹരി കടം 317 യൂറോയാണ്

Scroll To Top