Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ പീപിള്‍സ് പാര്‍ട്ടി സമ്മേളനം ഡബ്ലിനില്‍

യൂറോപ്യന്‍ പീപിള്‍സ് പാര്‍ട്ടി സമ്മേളനം ഡബ്ലിനില്‍

ഡബ്ലിന്‍: യൂറോപ്യന്‍ പാര്‍ലിമെന്റിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ യൂറോപ്യന്‍ പീപിള്‍സ് പാര്‍ട്ടി (ഇപിപി) അടുത്ത ആഴ്ച്ച ഡബ്ലിനില്‍ പ്രധാനപ്പെട്ട യോഗം ചേരാന്‍ തീരുമാനിച്ചു. വരാന്‍ പോകുന്ന യൂറോപ്യന്‍ ഇലക്ഷന്റെ ഭാഗമായാണ് ഇപ്പോള്‍ ഇപിപി ഇത്തരത്തില്‍ ഒരു യോഗം ചേരുന്നത്.

അയര്‍ലണ്ടിലെ മികച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ ഫിന്‍ഗീല്‍ ഇപിപിയില്‍ ഒരു അംഗമാണ്. മെയ്യില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ ഇലക്ഷന് മുന്‍പുള്ള യോഗം തന്നെയാണ് ഇതെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിക്കുന്നു. ഇയു രാജ്യങ്ങളില്‍ മുഴുവനായുള്ള ഇലക്ഷന്‍ കാംപെയിന്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനം ഉണ്ടാവും.

ഇയു ഇന്‍സ്റ്റിറ്റിയൂഷന്‍ നേതാക്കളും പാര്‍ട്ടി നേതാക്കളുംമന്ത്രിമാരും സാസംസ്‌കാരിക നായകന്‍മാരും പാര്‍ലിമെന്ററി അംഗങ്ങളും അടക്കം വന്‍ ജനാവലി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഇപിപിയുടെ മത്സരാര്‍ത്ഥിയെയും ഇവിടെ വച്ച് തീരുമാനിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. തലസ്ഥാനത്തെ ആവേശം കൊള്ളിക്കാന്‍ ഈ കോണ്‍ഗ്രസ് സഹായകമാകുമെന്നാണ് സൗത്ത് കോണ്‍സ്റ്റിറ്റ്വന്‍സി ഫിന്‍ഗീല്‍ എംഇപി സീന്‍ കെല്ലി പറഞ്ഞത്.

Scroll To Top