Sunday December 11, 2016
Latest Updates

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്‍ ഫിന്‍ പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമെന്ന് സര്‍വേ,ഭരണ കക്ഷികള്‍ക്ക് പിന്തുണ കുറയുന്നു 

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്‍ ഫിന്‍ പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമെന്ന് സര്‍വേ,ഭരണ കക്ഷികള്‍ക്ക് പിന്തുണ കുറയുന്നു 

ഡബ്ലിന്‍ :വെള്ളത്തിനും പ്രൊപ്പര്‍ട്ടിയ്ക്കും ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം അയര്‍ലണ്ടിലെ ഭരണകക്ഷികള്‍ക്ക് തിരിച്ചടിയാകുമെന്ന സൂചന.അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഫിനഗേല്‍ ,ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് തന്നെ’വെള്ളം കുടിയ്ക്കുന്നതായാണ് വാര്‍ത്തകള്‍.ലോക്കല്‍ ഇലക്ഷനില്‍ വോട്ടു ചോദിച്ചെത്തുമ്പോള്‍ കനത്ത ഏതിര്‍പ്പാണ് വോട്ടര്‍മാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് ഭരണകക്ഷി സ്ഥാനര്‍ഥികള്‍ പറയുന്നു.

മെയ് 23 ന്റെ ലോക്കല്‍ ഇലക്ഷനോടൊപ്പം നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്‍ ഫിന്‍പാര്‍ട്ടിയ്ക്ക് നേരിയ മുന്‍തൂക്കമെന്ന് പ്രാഥമിക അഭിപ്രായ സര്‍വേകള്‍. സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റ് പത്രത്തിന് വേണ്ടി നടത്തിയ സര്‍വെയില്‍ പാര്‍ട്ടിയുടെ ലിന്‍ ബോയ്‌ലിന്‍ 20 ശതമാനം വോട്ടിന്റെ മുന്‍തൂക്കം നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡബ്ലിനിലാണ് ലിന്‍ ബോയ്‌ലിന്‍ മത്സരിക്കുന്നത്.

ഡബ്ലിന് പുറത്തുള്ള നാല് മണ്ഡലങ്ങളില്‍ രണ്ട് വീതം മണ്ഡലങ്ങളിലും സിന്‍ഫിന്‍ സ്ഥാനാര്‍ഥികള്‍ക്ക് ജയം നേടാനാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് സര്‍വേ നടന്നത്. 

531 ഓളം വോട്ടര്‍മാറില്‍ നിന്ന് അഭിപ്രായം തേടിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേസ ചില്‍ഡേഴ്‌സിനും 19 ശതമാനം വോട്ടര്‍മാര്‍ അനുകൂലമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ ജൂണിയര്‍ ധനകാര്യമന്ത്രി ബ്രിയാന്‍ ഹേയ്‌സ് 15 ശതമാനം പേരുടെ പിന്തുണയോടെയും മേരി ഫിറ്റ്‌സ് ജെറാള്‍ഡിന് 13 ശതമാനം പേരുടെ പിന്തുണയും സര്‍വേ ഫലം കാണിയ്ക്കുന്നു.

ഡബ്ലിന്റെ സര്‍വമേഖലകളിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് സുപരിചിതയായ ലേബര്‍ പാര്‍ട്ടിയുടെ എമര്‍ കോസ്റ്റലയ്ക്ക് 12 ശതമാനം പിന്തുണ മാത്രമേ നേടാനായുള്ളൂ. ഗ്രീന്‍ പാര്‍ട്ടിയുടെ എമ്മോണ്‍ റയാണ് പക്ഷെ , 11 ശതമാനം പിന്തുണ സര്‍വേ പ്രവചിക്കുന്നു. 

Scroll To Top