Friday December 09, 2016
Latest Updates

യൂറോപ്യന്‍ പാര്‍ട്ടി കോണ്‍ഗ്രസ് :ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററിന് പുറത്ത് പ്രക്ഷോഭകരും ഗാര്‍ഡയും ഏറ്റുമുട്ടി

യൂറോപ്യന്‍ പാര്‍ട്ടി കോണ്‍ഗ്രസ് :ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററിന് പുറത്ത് പ്രക്ഷോഭകരും ഗാര്‍ഡയും ഏറ്റുമുട്ടി

ഡബ്ലിന്‍: ഡബ്ലിന്‍ കണ്‍വണ്‍ഷന്‍ സെന്ററിനു പുറത്ത് പ്രക്ഷോഭകരും ഗാര്‍ഡയും തമ്മില്‍ ഏറ്റുമുട്ടി. ഡബ്ലിന്‍ കണ്‍വണ്‍ഷന്‍ സെന്ററില്‍ യൂറോപ്യന്‍ പീപ്പിള്‍സ്
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭകര്‍
കണ്‍വണ്‍ഷന്‍ സെന്ററിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്തത്.

ഫൈന്‍ ഗെയ്ല്‍ ആണ് കണ്‍വണ്‍ഷന്റെ സംഘാടകര്‍. അയര്‍ലണ്ടിലെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ചെലവ് ചുരുക്കലിനെതിരെയുമാണ് പ്രക്ഷോഭകര്‍ സംഘടിച്ചത്.

ഇന്നലെ വൈകുന്നേരം 200 ല്‍ അധികം പ്രതിഷേധക്കാര്‍ ലിബര്‍ട്ടി ഹാളിനു മുന്നില്‍ നിന്ന് കണ്‍വണ്‍ഷന്‍ സെന്റര്‍ വരെയാണ് മാര്‍ച്ച് ചെയ്തത്. സമാധാനപരമായി
നടത്തിവന്ന മാര്‍ച്ച് പെട്ടന്ന് അക്രമാസക്തമാവുകയായിരുന്നു. ഗാര്‍ഡ അധികൃതരുമായി ഉണ്ടായ വാക്കേറ്റം പിന്നീട് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസും
പ്രക്ഷോഭകരും ഏറ്റുമുട്ടി. സംഭവുമായി ബന്ധപ്പെട്ട് പ്രക്ഷോഭകരില്‍ രണ്ടു പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍
നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ജര്‍മന്‍
ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബരോസോ,
യൂറോപ്യന്‍ കൌണ്‍സില്‍ മേധാവി ഹെര്‍മന്‍ വാന്‍ തുടങ്ങിയ പ്രമുഖരാണ് കോണ്‍ഗ്രാസില്‍
പങ്കെടുക്കുന്നത്. ഉക്രൈന്‍, റഷ്യ സംഘര്‍ഷമാണ് കോണ്‍ഗ്രസില്‍ പ്രധാനമായും
ചര്‍ച്ചയായത്. ഉക്രൈന്റെ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്യൂക്കും
കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top