Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ ജൂനിയര്‍ സിംഗറായി ശ്രേയാ സുധീര്‍ ഐറിഷ് മലയാളികള്‍ക്ക് അഭിമാനമായി

യൂറോപ്യന്‍ ജൂനിയര്‍ സിംഗറായി ശ്രേയാ സുധീര്‍ ഐറിഷ് മലയാളികള്‍ക്ക് അഭിമാനമായി

ഡബ്ലിന്‍: ശ്രേയാ സുധീര്‍ ഐറിഷ് മലയാളികള്‍ക്ക് വീണ്ടും അഭിമാനമായി .പ്രവാസ ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനല്‍ മത്സരമായ ‘ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജൂനിയര്‍ വിഭാഗം സംഗീത മത്സരത്തില്‍ ശ്രേയാ സുധീര്‍ ഒന്നാമതെത്തി ‘സിംഗര്‍ ജൂനിയര്‍’ സ്ഥാനം കരസ്ഥമാക്കി.

കഴിഞ്ഞ ദിവസം ലണ്ടനിലെ വാള്‍തംസ്റ്റോം ഹാളിവെച്ചാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജൂനിയര്‍ സിംഗര്‍ ആയി ശ്രേയ സുധീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.അന്‍പതോളം പേര്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നും അഞ്ചുപേരാണ് ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഓ എന്‍ വി കുറുപ്പ് രചിച്ച് എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന’ലാലി ലാലി ലെ ലാലി’ എന്ന ഗാനം അതിമധുരമായി ആലപിച്ചാണ് ശ്രേയ വിജയ കിരീടം ചൂടിയത്

പ്രമുഖ നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

യൂറോപ്പിലാകമാനം ശ്രദ്ധേയയാക്കഴിഞ്ഞ ശ്രേയാ സുധീര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കേളി കലാമേള, അയര്‍ലന്‍ഡ് കാ ടാലന്റ് തുടങ്ങി നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ കൊച്ചുമിടുക്കിയാണ്.ശ്രേയയുടെ പേജ് ഫേസ് ബുക്കില്‍ ലൈക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
https://www.facebook.com/SreyaSudheerMusic
ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ അയര്‍ലന്‍ഡില്‍ നിന്നും ദിയ ലിങ്ക്‌വിന്‍സ്റ്റാറും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ സദാനന്ദന്‍ ശ്രീകുമാര്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി.യൂറോപ്പിലെ മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു

Scroll To Top