Saturday December 10, 2016
Latest Updates

യൂറോപ്യന്‍ കോടതി പൊണ്ണത്തടി അംഗവൈകല്യമായി പ്രഖ്യാപിച്ചേക്കും

യൂറോപ്യന്‍ കോടതി പൊണ്ണത്തടി അംഗവൈകല്യമായി പ്രഖ്യാപിച്ചേക്കും

ലക്‌സംബര്‍ഗ്:  യൂറോപ്യന്‍ കോടതി പൊണ്ണത്തടി അംഗവൈകല്യമായി പ്രഖ്യാപിച്ചേക്കും. ഡെന്മാര്‍ക്ക് കോടതിയാണ് ഈ വിഷയം യൂറോപ്യന്‍ കോടതിക്ക് കൈമാറിയത്. പൊണ്ണത്തടിയുടെ പേരില്‍ ജോലി നഷ്ടപ്പെട്ട ഒരു ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കാസ്റ്റണ്‍ കള്‍ടോഫ് എന്നയാളാണ് പരാതി നല്‍കിയത്. ഒരു ബേബി കെയര്‍ ഹോമില്‍ ജീവനക്കാരനായിരുന്ന ഇയാളെ പൊണ്ണത്തടിയുടെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇതിനെതിരെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

160 കിലോയാണ് കള്‍ടോഫിന്റെ ഭാരം. പതിനഞ്ച് വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നാണ് ഇയാളെ പറഞ്ഞു വിട്ടത്. എന്നാല്‍ തന്റെ പൊണ്ണത്തടി ജോലി ചെയ്യുന്നതിന് തടസമല്ലെന്ന് കള്‍ടോഫ് പറഞ്ഞു. കള്‍ടോഫിന്റെ തടികാരണം രക്ഷിതാക്കള്‍ കുട്ടികളെ അയയ്ക്കാന്‍ മടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബേബി കെയര്‍ ഹോം അധികൃതര്‍ കള്‍ടോഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

കള്‍ടോഫിന്റെ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായാല്‍ യൂറോപ്പില്‍ മൊത്തം പൊണ്ണത്താടി അംഗവൈകല്യമായി പരിഗണിക്കേണ്ടി വരും. കൂടാതെ പൊണ്ണത്തടിയുള്ളവര്‍ക്ക് അംഗവൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കേണ്ടി വരും. കാര്‍ നിര്‍ത്തിയിടാനും ഓഫീസില്‍ ഇരിക്കാനും ഇത്തരക്കാര്‍ക്ക് പ്രത്യേക സൗകര്യം നല്‍കേണ്ടിവരും.

Scroll To Top