Friday December 09, 2016
Latest Updates

യൂറോപ്യന്‍ ഇലക്ഷന്‍ : ലേബര്‍ സ്ഥാനാര്‍ഥിയായി എമര്‍ കോസ്റ്റല്ല വീണ്ടും

യൂറോപ്യന്‍ ഇലക്ഷന്‍ : ലേബര്‍ സ്ഥാനാര്‍ഥിയായി എമര്‍ കോസ്റ്റല്ല വീണ്ടും

ഡബ്ലിന്‍: യൂറോപ്യന്‍ ഇലക്ഷനുള്ള മുന്നോരുക്കങ്ങള്‍ അയര്‍ലണ്ടിലും തകൃതിയായി നടക്കുകയാണ്. ഓരോ പാര്‍ട്ടിക്കാരും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പോകുന്ന ആള്‍ക്കാരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അടുത്ത യൂറോപ്യന്‍ ഇലക്ഷനില്‍ നിലവിലുള്ള എംഇപി എമര്‍ കോസ്റ്റല്ല തന്നെ മത്സരിക്കുമെന്ന് ലേബര്‍ ലീഡര്‍ കൂടിയായ ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ പ്രഖ്യാപിച്ചു .

യൂറോപ്യന്‍ പാര്‍ലമെന്റില്‍ തങ്ങളുടെ ഡബ്ലിന്‍ സീറ്റ് നിലനിര്‍ത്താന്‍ ഒരു രണ്ടാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ് ലേബര്‍.
മൂന്നു യൂറോപ്യന്‍ കോണ്‍സ്റ്റിറ്റ്വന്‍സികളിലേക്കും ഓരോ സ്ഥാനാര്‍ത്ഥികളെ വച്ച് നിര്‍ത്താനാണ് ലേബര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇമന്‍ ഗില്‍മോര്‍ മാധ്യമങ്ങളെ അറിയിച്ചത്.
അതാതു പ്രദേശങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളെ തിരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതായിരിക്കും നല്ലതെന്നാണ് ഗില്‍മോര്‍ അഭിപ്രായപ്പെട്ടത്. രണ്ട് നാലു സീറ്റ് കോണ്‍സ്റ്റിറ്റ്വന്‍സികള്‍ ഉള്ളിടത്ത് പ്രദേശങ്ങളെ അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതു തന്നെയാണ് ഉചിതമെന്നും ഉപ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ ഇലക്ഷന്‍ സ്ട്രാറ്റജി പരിഗണിക്കുന്ന ഇന്റേണല്‍ പാര്‍ട്ടി കമ്മറ്റിയുടെ ശുപാര്‍ശ സ്വീകരിക്കേണ്ടതില്ലെന്നാണ് ഗില്‍മോര്‍ പറഞ്ഞത്.
തലസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എമര്‍ കാസ്റ്റല്ലോയെയാണ് ഗില്‍മോര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പല നേതാക്കളും കോസ്റ്റല്ലോയ്ക്ക് മാറ്റിവച്ച സീറ്റിനു വേണ്ടിയും വാദിച്ചിരുന്നു. എന്നാല്‍ മേയര്‍ ഒയ്‌സിന്‍ ക്വിന്‍ തന്റെ മികച്ച ഭരണം കൊണ്ട് തന്നെ കോസ്റ്റല്ലോയ്ക്ക് പകരക്കാരനാവാന്‍ സാധ്യതയുണ്ടെന്ന് ലേബര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു

Scroll To Top