Wednesday December 07, 2016
Latest Updates

യൂറോപ്യന്‍മാരുടെ വംശവെറി പക്ഷികളിലേക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരയന്നങ്ങളുടെ ആക്രമണം

യൂറോപ്യന്‍മാരുടെ വംശവെറി പക്ഷികളിലേക്കും;  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരയന്നങ്ങളുടെ ആക്രമണം

ഇംഗ്‌ളണ്ടിലെ പക്ഷികള്‍ക്കും ഇന്ത്യക്കാരോട് വംശീയ വിദ്വേഷം. വാര്‍ത്ത
ചിരിച്ചു തള്ളാന്‍ വരട്ടെ. സംഭവം സത്യമാണ്. ഇംഗ്‌ളണ്ടിലെ ചില അരയന്ന പക്ഷികള്‍
ഇന്ത്യക്കാരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍വിക്ക്
യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ക്ലാസിലേക്ക് പോകുന്ന വഴി നിരവധി തവണ അരയന്നങ്ങള്‍ കൊത്തിയതായി
വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം
രൂക്ഷമായിരിക്കുന്നത്. അതുകൊണ്ട് തന്നെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ
അരയന്നങ്ങള്‍ക്ക് അല്‍പ്പം വംശവെറി ഇല്ലേ എന്ന് സംശയിച്ചാല്‍ കുറ്റം
പറയാനാകില്ല.

തനിക്ക് നേരെ അരയന്നങ്ങള്‍ കൂട്ടമായി ആക്രണം അഴിച്ചു വിട്ടതായി 24 കാരനായ
ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. പേര്
വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ യുവാവ് ഇക്കാര്യം പറഞ്ഞത്.
ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് നേരെ മാത്രമാണ് ആക്രമണമുണ്ടായതെന്ന് ഇയാള്‍
പറഞ്ഞു. ഇത് കൂടാതെ ഇന്ത്യക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച മറ്റ്
സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരയന്നങ്ങളുടെ പ്രജനന
സമയമാണിത്, ഈ സമയത്ത് അരയന്നങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുക പതിവാണ്.

എന്നാല്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ഷം മുഴുവന്‍ ആക്രമണമുണ്ടാകുന്നതായാണ്
റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ അരയന്നങ്ങളുടെ വംശീയ
വിദ്വേഷം സംശയിക്കപ്പെടുന്നു. ഇംഗ്ലണ്ടില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വരുന്നത്
അരയന്നങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകില്ലെന്ന് ആക്രമണത്തിരയായ ചില
വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്തായാലും യൂറോപ്പ്യന്‍മാരുടെ വംശവെറി
പക്ഷിമൃഗാദികളില്‍ പോലും വളരുന്നുവെന്ന വാര്‍ത്ത ആശങ്കാജനകമാണ്.

Scroll To Top