Friday December 09, 2016
Latest Updates

യൂറോപ്പ സീരീസ് കറന്‍സികള്‍ പുറത്തിറങ്ങി

യൂറോപ്പ സീരീസ് കറന്‍സികള്‍ പുറത്തിറങ്ങി

ഡബ്ലിന്‍: യൂറോപ്പ സീരീസ് കറന്‍സികള്‍ പുറത്തിറങ്ങി. ഫുട്‌ബോള്‍ മത്സരത്തിന്റെ പേര് പോലെ തോന്നിക്കുമെങ്കിലും ഇസിബി പുറത്തിറക്കിയ പുതിയ കറന്‍സികളാണ് യൂറോപ്പ സീരീസ് എന്നറിയപ്പെടുന്നത്. 5 യൂറോയുടെയും പത്ത് യൂറോയുടെ നോട്ടുകളാണ് യൂറോപ്പ സീരിസില്‍ പുറത്ത് ഇറക്കിയത്. ഇതില്‍ 5 യൂറോ നോട്ടുകള്‍ നിലവില്‍ പ്രചാരത്തിലുണ്ട്. പത്ത് യൂറോയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 23 ന് മാത്രമേ യൂറോപ്യന്‍ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പുറത്ത് വിടൂ. ചാര നിറമാണ് പുതിയ സീരീസ് നല്‍കിയിരിക്കുന്നത്.

coiപുതിയ സീരീസ് നോട്ടുകളുടെ വലത് വശത്ത് മെറ്റാലിക് സ്ട്രിപ്പില്‍ ദുഖിതയായ ഒരു യുവതിയുടെ മുഖം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇടത് വശത്ത് ബ്ലാങ്ക് ആയ സ്ഥലത്തും അതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്പ് എന്ന പേരിന്റെ
ഉത്ഭവത്തിന് പിന്നിലെ ഗ്രീക്ക് മിത്തോളജിയില്‍ നിന്നാണ് യുവതിയുടെ മുഖം കറന്‍സിയില്‍ വന്നത്. പുരാതന കാലത്തെ ഒരു നെക്ലേസും ചിത്രത്തിലെ യുവതി ധരിച്ചിരിക്കുന്നു. യൂറോപ്പ എന്ന ഹോളോഗ്രാം നോട്ടില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

കള്ളനോട്ട് തടയാന്‍ പരമാധി സുരക്ഷ സവിശേഷതകളോടെയാണ് പുതിയ സീരീസ് നോട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് ഇസിബി അറിയിച്ചു. കള്ളനോട്ട് മാഫിയയ്ക്ക് ഇവയുടെ വ്യാജനോട്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് ഇസിബി
അധികൃതരുടെ പ്രതീക്ഷ. വ്യാജന്‍ തടയുന്നതിന്റെ ഭാഗമായി സൂക്ഷമദര്‍ശിനികള്‍ ഉപയോഗിച്ച് മാത്രം വായിക്കാനാകുന്ന മൈക്രോ പ്രിന്റുകളും നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Scroll To Top