Friday December 09, 2016
Latest Updates

യൂറോപ്പ് റീജണല്‍ പ്രവാസി ഭാരത് ദിവസ് ആഘോഷങ്ങള്‍ ലണ്ടനില്‍ ഒക്ടോബര്‍ 16 ന് തുടങ്ങും

യൂറോപ്പ് റീജണല്‍ പ്രവാസി ഭാരത് ദിവസ് ആഘോഷങ്ങള്‍ ലണ്ടനില്‍ ഒക്ടോബര്‍ 16 ന് തുടങ്ങും

ലണ്ടന്‍: ഈ വര്‍ഷത്തെ യൂറോപ്പ് റീജണല്‍ പ്രവാസി ഭാരത് ദിവസ് ആഘോഷങ്ങള്‍ ലണ്ടനില്‍ ഒക്ടോബര്‍ 16 ന് തുടങ്ങും. 18 വരെയാണ് സമ്മേളനം. പ്രവാസികാര്യ വകുപ്പ് 2003 മുതല്‍ നടത്തി വരുന്ന പ്രവാസി ഭാരതീയ ദിവസിന്റെ റീജണല്‍ സമ്മേളനങ്ങള്‍ ആതിഥേയ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുമായി സഹകരിച്ചാണ് നടത്തുന്നത്. പ്രവാസി സംഘടനകളും സംഘാടനത്തില്‍ മുഖ്യ പങ്കുവഹിക്കും. ഇന്ത്യയില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് വേണ്ടിയാണ് റീജണല്‍ പ്രവാസി ഭാരത് ദിവസ് സംഘടിപ്പിക്കുന്നത്. 

ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ യുകെയിലെയും യൂറോപ്പിലെയും മുഴുവന്‍ പ്രവാസികളും പങ്കെടുക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രവാസികള്‍ക്ക് പുറമേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന യൂറോപ്യന്‍മാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഡെലിഗേറ്റുകളായി മാത്രം ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വ്യത്യസ്ത മേഖലകളിലെ വിദഗ്ദര്‍ ചടങ്ങില്‍ സംസാരിക്കും. ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ദരും മാധ്യമ മേഖലയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. 

കൃഷി, നിര്‍മ്മാണ മേഖല, ഇന്ഫ്രാസ്ട്രക്ച്ചര്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ബ്രിട്ടീഷ്, യൂറോപ്യന്‍ സമൂഹത്തിലും സമ്പദ്ഘടനയിലും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പങ്ക്. വ്യാപാര നിക്ഷേപ മേഖലയില്‍ ഇന്ത്യ, യുകെ ബന്ധത്തിലെ അവസരങ്ങളും വെല്ലുവിളികളും. യൂറോപ്പിലെ എന്‍ആര്‍ഐ വ്യവസായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.

Scroll To Top