Friday December 02, 2016
Latest Updates

യൂറോപ്പ് ഇന്ന് മുതല്‍ ഫുട്‌ബോള്‍ ലഹരിയില്‍,ഫ്രഞ്ച് ലീഗിനും ,പ്രീമിയര്‍ ലീഗിനും തുടക്കം

യൂറോപ്പ് ഇന്ന് മുതല്‍ ഫുട്‌ബോള്‍ ലഹരിയില്‍,ഫ്രഞ്ച് ലീഗിനും ,പ്രീമിയര്‍ ലീഗിനും തുടക്കം

ലണ്ടന്‍/പാരീസ്: യൂറോപ്പിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് മുതല്‍ ഉറക്കമില്ലാത്ത രാവുകള്‍.ഊണിലും ഉറക്കത്തിലും ഫുട്‌ബോളിനെ പ്രണയിക്കുന്നവര്‍ക്ക് ലഹരിയായി ഇന്ന് മുതല്‍ ക്ലബ് ഫുട്‌ബോള്‍ ആരവങ്ങളില്‍ അമരും.രണ്ട് പ്രധാന ലീഗ് പോരാട്ടങ്ങള്‍ക്കാണ് നാളെ തുടക്കമാകുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്കും ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കും നാളെ തുടക്കമാകും. നിരവധി ശ്രദ്ധേയമായ ട്രാന്‍സ്ഫറുകള്‍ക്ക് സാക്ഷ്യം വഹിച്ച ഈ സീസണില്‍ ്അതുകൊണ്ട് തന്നെ പോരാട്ടങ്ങളും കുറച്ച് കടുക്കും. സ്റ്റീവന്‍ ജെറാള്‍ഡും ലാംപാര്‍ഡും ഇല്ലാത്ത ആദ്യത്തെ പ്രീമിയര്‍ ലീഗിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോരാട്ടത്തോടെയാണ് പ്രീമിയര്‍ ലീഗിന് കാഹളമുയരുക. ടോട്ടനം ഹോട്‌സ്പറാണ് മുന്‍ ചാമ്പ്യന്‍മാരായ ചുവന്ന ചെകുത്താന്‍മാരുടെ എതിരാളികള്‍. നടപ്പു സീസണില്‍ താരലേലത്തിനായി ഏറ്റവുമധികം തുക ചെലവഴിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. വിംഗില്‍ നിന്ന് അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിയില്‍ ചേക്കേറിയപ്പോള്‍ ആക്രമണ നിരയിലേക്ക് രണ്ടുപേരെയാണ് യുണൈറ്റഡ് എത്തിച്ചത്. മെംഫിസ് ഡെപ്പേയും ജര്‍മനിയുടെ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്‌റ്റൈഗറെയും. ബയേണ്‍ മ്യൂണിക്കിനു വേണ്ടി മിക്ക പ്രധാന ചാമ്പ്യന്‍ഷിപ്പുകളും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് ഷ്വെയ്ന്‍സ്‌റ്റൈഗര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ എല്ലാം തികഞ്ഞ ഡേവിഡ് ഡി ജിയ ഉണ്ടെങ്കിലും അര്‍ജന്റീനയുടെ സെര്‍ജിയോ റോമെറോയെയും വാന്‍ ഗാല്‍ ടീമിലെത്തിച്ചു.

Scroll To Top