Saturday December 03, 2016
Latest Updates

യൂറോപ്പില്‍ ലഹരിക്ക് ഏറ്റവുമധികം പണം ചെലവഴിക്കുന്നത് അയര്‍ലണ്ടുകാര്‍

യൂറോപ്പില്‍ ലഹരിക്ക് ഏറ്റവുമധികം പണം ചെലവഴിക്കുന്നത് അയര്‍ലണ്ടുകാര്‍

ഡബ്ലിന്‍: യൂറോപ്പില്‍ ലഹരിക്ക് ഏറ്റവുമധികം പണം ചെലവാക്കുന്ന രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട് എന്ന റിപ്പോര്‍ട്ട്. മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ലഹരിദായക വസ്തുക്കള്‍ക്ക് യൂറോപ്പില്‍ ഏറ്റവുമധികം വില ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്താണ്. മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും യൂറോപ്പിലെ ശരാശരി വിലയേക്കാള്‍ 78 ശതമാനം വിലക്കൂടുതലാണ് അയര്‍ലണ്ടില്‍. യൂറോസ്റ്റാറ്റ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 2013 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അയര്‍ലണ്ടിലെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില യൂറോപ്യന്‍ ശരാശരിയേക്കാള്‍ 18 ശതമാനം കൂടുതലാണ്. 

ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ അയര്‍ലണ്ട് ഏറെ മുന്നിലാണെങ്കിലും രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്യന്‍ ശരാശരിയേക്കാള്‍ 17 ശതമാനം വില കൂടുതലാണ്. യാത്രചെലവും ടെലിഫോണ്‍ ചാര്‍ജും അയര്‍ലണ്ടില്‍ താരതമ്യേന കൂടുതലാണ്. ഹോട്ടല്‍, റെസ്‌റ്റോറന്റെ നിരക്കുകളുടെ കാര്യത്തിലും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ട് മുന്നിലാണ്. വൈദ്യുതി പാചകവാതം എന്നിവയുടെ നിരക്ക് അയര്‍ലണ്ടില്‍ യൂറോപ്പിലെ പൊതു നിരക്കിനേക്കാള്‍ 8 ശതമാനം കൂടുതലാണ്. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും 11 ശതമാനവും കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനവും വിലക്കൂടുതലാണ്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ അയര്‍ലണ്ടും തൊട്ട് അയല്‍രാജ്യമായ ബ്രിട്ടനും തമ്മില്‍ വലിയ അന്തരമില്ല. 

യൂറോപ്പില്‍ ഏറ്റവുമധികം വില വര്‍ദ്ധനയുള്ള രാജ്യം ഡെന്‍മാര്‍ക്കാണ്. ഡെന്‍മാര്‍ക്കില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം വില കൂടുതലാണ്. വില വര്‍ദ്ധനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നില് സ്വീഡന്‍, ലക്‌സംബര്‍ഗ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ട്. യൂറോപ്യന്‍ യൂണിയന് പുറത്താണെങ്കിലും വില വര്‍ദ്ധനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നോര്‍വേയും സ്വിറ്റ്‌സര്‍ലന്‍ഡുമുണ്ട്. പട്ടികയിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോര്‍വേയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും 55 ശതമാനം വില കൂടുതലാണ്. നോര്‍വേയില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും വില പരിഗണിച്ചാല്‍ മറ്റ് രാജ്യങ്ങളിലെ വിലയുടെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. 

യൂറോപ്പില്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും വില കുറവുള്ള രാജ്യം ബള്‍ഗേറിയയാണ്. ബള്‍ഗേറിയയില്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ ശരാശരിയേക്കാള്‍ 52 ശതമാനം വിലക്കുറവാണ്. ഈസ്റ്റേണ്‍ യൂറോപ്പിലെ മാസിഡോണിയയും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവുള്ള രാജ്യമാണ്. 

Scroll To Top