Friday December 09, 2016
Latest Updates

യൂറോപ്പില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തുന്നതില്‍ ഐറിഷ് വനിതകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്

യൂറോപ്പില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തുന്നതില്‍ ഐറിഷ് വനിതകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്പില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തുന്നതില്‍ ഐറിഷ് വനിതകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ പത്ത് ശതമാനത്തിലും പ്രതിസ്ഥാനത്ത് ഐറിഷ് വനിതകളാണ്. അലയന്‍സാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യൂറോപ്പില്‍ ആകെ 16.7 ശതമാനം അപകടങ്ങളാണ് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായത്.

മധ്യേഷ്യയില്‍ 18.2 ശതമാനം അപകടങ്ങളും അമേരിക്കയില്‍ 12.9 ശതമാനം അപകടങ്ങളുംമദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫിക്കയില്‍ 8 ശതമാനവും ഏഷ്യ പസഫിക് മേഖലയില്‍ 7.3 ശതമാനവും മിഡില്‍ ഈസ്റ്റില്‍ 2.4 ശതമാനം അപകടങ്ങളും മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്. യൂറോപ്പില്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. 2.7 ശതമാനമാണ് ഇറ്റലിയിലെ അപകട നിരക്ക്.

അയര്‍ലണ്ടില്‍ മദ്യപാനികള്‍ സൃഷ്ടിക്കുന്ന അപകടത്തിന്റെ ആകെ നിരക്ക് 14.1ശതമാനമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ പുരുഷന്മാരാണ് മുന്നില്‍. അയര്‍ലണ്ടും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. അയര്‍ലണ്ടിലെ ആകെ അപകടങ്ങളില്‍ 19.8 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്ന പുരുഷന്മാര്‍ സൃഷ്ടിക്കുന്നതാണ്. മരുന്ന് കഴിക്കുന്നതിനോപ്പം മദ്യം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍ ആവശ്യപ്പെട്ടു. കാരണം മരുന്നില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളുംമദ്യവും തമ്മില്‍ പ്രവര്‍ത്തിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ക്രിസ്തുമസ്, പുതുവത്സര ആഘോഷ വേളയില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഫാര്‍മസി യൂണിയന്‍ നിര്‍ദ്ദേശം നല്‍കി.

Scroll To Top