Sunday December 04, 2016
Latest Updates

യൂറോപ്പിലേയ്ക്കുള്ള മലയാളിയുടെ കുടിയേറ്റം സംസ്‌കാരത്തിന്റെ പറിച്ചുനടല്‍ കൂടിയെന്ന് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍നായര്‍

യൂറോപ്പിലേയ്ക്കുള്ള മലയാളിയുടെ കുടിയേറ്റം സംസ്‌കാരത്തിന്റെ പറിച്ചുനടല്‍ കൂടിയെന്ന് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍നായര്‍


ഡബ്ലിന്‍:കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ജനപക്ഷത്തിന്റെ ശബ്ദമായി നിലകൊണ്ട ന്യായാധിപന് അയര്‍ലണ്ടിലെ മലയാളികളുടെ സ്‌നേഹാദരം.ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് ഡബ്ലിന്‍ മലയാളി സമൂഹം ഒരുക്കിയ സ്വീകരണം പ്രൌഡഗംഭീരമായി.

ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രമുഖ സംഘടനാ പ്രതിനിധികളും,പൗരപ്രമുഖരുമടക്കം നിരവധി പേര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഫാ.ആന്റണി നല്ലൂക്കുന്നേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രംലിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോജി അബ്രാഹം ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് പൂച്ചെണ്ട് നല്കി സ്വീകരിച്ചു.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ‘മലയാളം’എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ വി ഡി രാജന്‍ വിഷിഷ്ട്ടാതിഥിയെ സദസിനു പരിചയപ്പെടുത്തി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള വൈസ് പ്രസിഡണ്ട് രാജു കുന്നക്കാട്ട്,കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ട്,ബിനു കലയംകണ്ടം (ബ്ലാഞ്ചസ്‌ടൌണ്‍ ഫാമിലി ക്ലബ്)എന്നിവര്‍ അയര്‍ലണ്ടിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

അയര്‍ലണ്ടിലെ മലയാളികളുടെ സ്‌നേഹോപഹാരം ഫാ.ആന്റണി നല്ലൂക്കുന്നേല്‍ ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് കൈമാറി.

jus3രാഷ്ട്ര ക്ഷേമത്തിന് പ്രവാസികള്‍ നല്‍കുന്ന സേവനത്തെ മറുപടി പ്രസംഗത്തില്‍ ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ പ്രകീര്‍ത്തിച്ചു.’പ്രവാസികള്‍ക്ക് അര്‍ഹമായ അംഗീകാരം ഭാരതത്തില്‍ ലഭിക്കുന്നില്ല എന്നത് ഖേദകരമാണ് എന്നദ്ദേഹം പറഞ്ഞു.

ഗള്‍ഫിലെയ്ക്കുള്ള കുടിയേറ്റത്തില്‍ നിന്നും വ്യത്യസ്തമാണ് യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികളുടെ കുടിയേറ്റം.ഗള്‍ഫുകാരില്‍ 90% പേരും നമ്മുടെ .കേരളത്തിലേയ്ക്ക് തിരിച്ചുപോരാനുള്ളവരാണ്.എന്നാല്‍ അയര്‍ലണ്ട് അടക്കമുള്ള പാശ്ചാത്യലോകത്തേയ്ക്കുള്ള നമ്മുടെ കുടിയേറ്റം അപ്രകാരമാവാറില്ല എന്നതാണ് വസ്തുത.അതുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരത്തിന്റെ പറിച്ചു നടീല്‍ കൂടിയാവണം ഇങ്ങൊട്ടെയ്ക്കുള്ള കുടിയേറ്റം.വാടാതെയും,നശിക്കാതെയും നമ്മുടെ സംസ്‌കാരത്തിന്റെ തനിമ കാത്തു സൂക്ഷിക്കുവാന്‍ പ്രത്‌നിക്കുവാന്‍ ഓരോ പ്രവാസിയ്ക്കും കടമയുണ്ട് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഒരു മണിക്കൂറിലധികം നീണ്ട മറുപടി പ്രസംഗത്തിലുടനീളം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണത്തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉദാഹരണസഹിതം അദ്ദേഹംഅവതരിപ്പിച്ചു. 

ഉദയ് നൂറനാട് നന്ദി പറഞ്ഞു.

യോഗാനന്തരം ഒരു മണിക്കൂറോളം സമയം ആനുകാലിക സംഭവങ്ങളുടെ പാശ്ചാത്തലത്തിലുള്ള സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ മറുപടി പറഞ്ഞു. 

ഫോട്ടോ :വിനു നാരായണന്‍ 

jrjus fulljus nobi

Scroll To Top