Friday December 09, 2016
Latest Updates

യൂറോപ്പിലും എബോള? സ്പാനിഷ് നഴ്‌സിന് എബോള ബാധിച്ചതായി റിപ്പോര്‍ട്ട്

യൂറോപ്പിലും എബോള? സ്പാനിഷ് നഴ്‌സിന് എബോള ബാധിച്ചതായി റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ആഫ്രിക്കയില്‍ മരണം വിതച്ചുകൊണ്ടിരിക്കുന്ന എബോള രോഗം യൂറോപ്പിലേക്കും എത്തിയതായി റിപ്പോര്‍ട്ട്. സ്‌പെയിനിലെ ഒരു നഴ്‌സിന് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. എബോള വ്യാപകമായ സീയേറ ലിയോണില്‍ നിന്നും രോഗബാധിതനായി മടങ്ങിയെത്തിയ മിഷനറിയെ മാഡ്രിഡിലെ കാര്‍ലോസ് മൂന്നാമന്‍ ആശുപത്രിയില്‍ ശുശ്രൂഷിച്ച നഴ്‌സിന് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

സ്പാനിഷ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വാര്‍ത്തയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. വാര്‍ത്ത ശരിയായാല്‍ യൂറോപ്പില്‍ ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സ്‌പെയിനിലാകും. ഈ നഴ്‌സ് ശുശ്രൂഷിച്ച വൈദികന്‍ സെപ്റ്റംബര്‍ 25 ന് മരിച്ചിരുന്നു. അതിനു ശേഷമാണ് ഇവരില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയത്.

ആഫ്രിക്കയ്ക്ക് പുറത്ത് ഇത് ആദ്യമായി അമേരിക്കയിലെ ടെക്‌സാസില്‍ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് യൂറോപ്പിലേക്കും എബോള ഭീതി പടരുന്നത്.

Scroll To Top