Sunday December 04, 2016
Latest Updates

യൂറോപ്പിന് ഏകീകൃത വൈദ്യുതി വിതരണ ശൃംഗല വരുന്നു,നിരക്ക് കൂടുമെന്ന് വിദഗ്ദര്‍ 

യൂറോപ്പിന് ഏകീകൃത വൈദ്യുതി വിതരണ ശൃംഗല വരുന്നു,നിരക്ക് കൂടുമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍: യൂറോപ്പിന് ഏകീകൃത വൈദ്യുതി വിതരണ ശൃംഗല നിലവില്‍ വരുമെന്ന് സൂചന. ഇത് നിലവില്‍ വരുന്നതോടെ അയര്‍ലണ്ടില്‍ അടക്കം വൈദ്യുതി നിരക്ക് വര്‍ധിക്കും.പ്രമുഖ തിങ്ക് ടാങ്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഏകീകൃത വൈദ്യുതി വിതരണ ശൃംഗല രൂപീകരിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രൊപ്പോസല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഏകീകൃത വൈദ്യുതി വിതരണ ശൃംഗല നിലവില്‍ വരുന്നതോടെ ആഭ്യന്തര വിപണിയില്‍ വൈദ്യുതി നിരക്ക് കൂടും. അതേസമയം എത്രമാത്രം നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് തിങ്ക് ടാങ്ക് വ്യക്തമാക്കിയിട്ടില്ല. 2016 ഓടെ പുതിയ പ്രപ്പോസല്‍ നടപ്പിലാകുമെന്നാണ് സൂചന. 

അതേസമയം ജനക്ഷേമം മുന്‍ നിര്‍ത്തി വേണം വൈദ്യുതി നയം രൂപീകരിക്കേണ്ടതെന്ന് തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹാര്‍ദപരവും കുറഞ്ഞ നിരക്കിലുള്ളതുമായ വൈദ്യുതി ഐറിഷ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. നോര്‍ത്ത് സൌത്ത് ഇലക്ട്രിസിറ്റി ഇന്റര്‍കണക്ടര്‍ പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. സുരക്ഷിതവും താങ്ങാനാകുന്ന നിരക്കിലും വൈദ്യുതി വിതരണം ചെയ്യാന്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. 

Scroll To Top