Wednesday December 07, 2016
Latest Updates

യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ രാഹുലും അണിചേര്‍ന്നു: ഇത് രാഹുലിന്റെ ആം ആദ്മി സ്‌റ്റൈല്‍

യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ രാഹുലും അണിചേര്‍ന്നു: ഇത് രാഹുലിന്റെ ആം ആദ്മി സ്‌റ്റൈല്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തുന്ന പദയാത്രയില്‍ അണികള്‍ക്ക് ആവേശമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം. റാലി കായംകുളത്ത് എത്തിയപ്പോഴാണ് രാഹുല്‍ പദയാത്രയില്‍ അണി ചേര്‍ന്നത്. ഇതോടെ ആവേശം അല തല്ലിയ റാലിയില്‍ രാഹുലിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമുള്ള മുദ്രാവാക്യ വിളികള്‍ ഇടതടവില്ലാതെ ഉയര്‍ന്നു. അല്പദൂരം പദയാത്രയ്‌ക്കൊപ്പം നടന്നെങ്കിലും തുടര്‍ന്ന് വാഹനത്തില്‍ കയറിയാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.
നെടുമ്പാശ്ശേരി എയര്‍പോട്ടിലാണ് രാഹുല്‍ ഇന്ന് വിമാനമിറങ്ങിയത്. തുടര്‍ന്ന് കാര്‍മാര്‍ഗം ആലപ്പുഴയിലെത്തുകയായിരുന്നു. യാത്രക്കിടെ വാഹനത്തിലെ ഡീസല്‍ തീരാനായത് സുരക്ഷാക്രമീകരണങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുയര്‍ത്തി. പമ്പില്‍ എണ്ണയടിക്കാനായി വണ്ടി നിര്‍ത്തിയ സമയം നാട്ടുകാരുമായി സംസാരിക്കുന്ന രാഹുലിന്റെ ചിത്രം കൌതുകക്കാഴ്ചയായി. കേജ്രിവാളിന് മുമ്പേ ആം ആദ്മി നിലപാടെടുത്ത നേതാവാണ് രാഹുലെന്ന് ഈ സന്ദര്‍ഭത്തില്‍ ഒരു നാട്ടകാരന്‍ പറയുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ആലപ്പുഴയിലെത്തിയ അദ്ദേഹം തുറവൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പോളിയോ തുള്ളി മരുന്ന് വിതരണത്തിലും പങ്കാളിയായി. അതേ സമയം രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അധികൃതര്‍ രാഹുലിനെ വിലക്കി. സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്.

Scroll To Top