Saturday December 10, 2016
Latest Updates

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് റദ്ദാക്കാന്‍ ആലോചന

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് റദ്ദാക്കാന്‍ ആലോചന

ഡബ്ലിന്‍: യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് റദ്ദാക്കാന്‍ ആലോചന. ധനകാര്യ മന്ത്രിമൈക്കല്‍ നൂനന്‍ അറിയിച്ചതാണ് ഇക്കാര്യം.സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമാകുമെന്ന് ധനമന്ത്രി പറഞ്ഞു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് റട്ടാക്കുന്നത് നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഐറിഷ് ടാക്‌സ് ഇന്‍സ്റ്റിട്യൂട്ടും വ്യക്തമാക്കി.

2011 ലാണ് അയര്‍ലണ്ടില്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് എമര്‍ജന്‍സി ടാക്‌സ് ആയാണ് അന്നത്തെ ഫിനാ ഫാള്‍ ഗവണ്‍മെന്റ് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്.പ്രതിവര്‍ഷം 32,800 യൂറോയിലധികം വരുമാനമുള്ളവര്‍ മാര്‍ജിനല്‍ ടാക്‌സ് ആയി 52 ശതമാനം തുക അടയ്ക്കണമെന്നതാണ് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്. ഈ നിയമം വന്നതോടെ സാധാരണക്കാരുടെ വരുമാനത്തില്‍ പകുതിയും നികുതിയായി ഖജനാവിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.

ഇക്കാര്യം കണക്കിലെടുത്താണ് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് റട്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം
ഉണ്ടായേക്കുമെന്നാണ് സൂചന. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അധിക നികുതി ഭാരം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചകള്‍
പുരോഗമിക്കുകയാണ്. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് 7 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയ്ക്കുന്നത് തന്നെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ഐറിഷ് ടാക്‌സ് ഇന്‍സ്റ്റിട്യൂറ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

Scroll To Top