Wednesday December 07, 2016
Latest Updates

യൂട്യൂബില്‍ തരംഗമായ പാടുന്ന കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനം നേടി

യൂട്യൂബില്‍ തരംഗമായ പാടുന്ന കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനം നേടി

മതവിലക്കുകളെ ലംഘിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിലൂടെ ലോകപ്രശസ്തയായ കന്യാസ്ത്രീ അതേ റിയാലിറ്റി ഷോയില്‍ ജേതാവായി. ദി വൊയ്‌സ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സിസ്റ്റര്‍ ക്രിസ്റ്റിന സൂസിയ എന്ന 25 കാരിയാണ് ദി വോയ്‌സില്‍ കിരീടം ചൂടിയത്. നേരത്തെ ഈ ഷോയില്‍ പങ്കെടുത്തുകൊണ്ട് ക്രിസ്റ്റീന പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വൈറലായിരുന്നു. അങ്ങനെയാണ് സിസ്റ്റര്‍ ക്രിസ്റ്റീനയ്ക്ക് ലോകമെങ്ങും ആരാധകരെ ലഭിച്ചത്.

നേരത്തെ യൂട്യൂബില്‍ ഹിറ്റായ ക്രിസ്റ്റീനയുടെ പാട്ടിന് ഇതുവരെ 5 കോടി കാഴ്ചക്കാരെ ലഭിച്ചു. വെള്ളിയാഴ്ചയാണ് ഈ റിയാലിറ്റി ഷോയുടെ ഫൈനല്‍ നടന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഓഡിഷന്‍. അന്ന് സിസ്റ്റര്‍ ക്രിസ്റ്റീന പാടിയ ഗാനമാണ് അവര്‍ക്ക് കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത്. മല്‍സരാര്‍ത്ഥികളെ കാണാതെയാണ് ഈ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താക്കള്‍ മാര്‍ക്കിടുന്നത്. മല്‍സരാര്‍ത്ഥി പാടിക്കഴിയുമ്പോള്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമേ വിധി കര്‍ത്താക്കളുടെ ഇരിപ്പടം മല്‍സരാര്‍ത്ഥി നില്‍ക്കുന്ന വേദിക്ക് നേരെ തിരിയൂ.

അത്രയും കടുത്ത പോരാട്ടം നടക്കുന്ന ഈ വേദിയില്‍ നിരവധി പേരെ പിന്തള്ളിയാണ് ക്രിസ്റ്റീന എന്ന ഇറ്റലിക്കാരി റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത്. സംഗീതത്തെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെങ്കിലും മുഴുവന്‍ സമയം സംഗീത പരിപാടികളിലേക്ക് തിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  ക്രിസ്റ്റീന പറഞ്ഞു.

Scroll To Top