Saturday December 03, 2016
Latest Updates

യൂട്യൂബില്‍ തരംഗമായ കെല്ലി അച്ചന്റെ പാട്ട് നീക്കം ചെയ്തു 

യൂട്യൂബില്‍ തരംഗമായ കെല്ലി അച്ചന്റെ പാട്ട് നീക്കം ചെയ്തു 

ഡബ്ലിന്‍: വിവാഹ ശുശ്രൂഷയ്ക്കിടെ അപ്രതീക്ഷിതമായി പാട്ടുപാടി വിശ്വാസികളെ കയ്യിലെടുത്ത ഐറിഷ് പുരോഹിതന്റെ ഹല്ലേലൂയ ഗാനം യൂട്യൂബിലെ സര്‍വ റെക്കോഡുകളും ഭേദിച്ച് തരംഗമായി. ഐറിഷ് പുരോഹിതനായ റേ കെല്ലിയുടെ പാട്ടാണ് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരിക്കുന്നത്. കെല്ലി അച്ചന്റെ പാട്ട് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് ഒരു മാസത്തിനകം തന്നെ 35 മില്യന്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. കൌണ്ടി മീത്തിലെ ഓള്‍ഡ് കാസിലിലെ ഒരു പള്ളിയിലെ പുരോഹിതനാണ് റീ കെല്ലി. ഏപ്രില്‍ 7 ന് നടത്തിയ ഒരു വിവാഹ ശുശ്രൂഷയ്ക്കിടെയാണ് അദ്ദേഹം അപ്രതീക്ഷിതമായി പാട്ട് പാടിയത്. 

ഇത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെയും വിശ്വാസികളുടെയും ഇഷ്ടതാരമായിക്കഴിഞ്ഞു റേ കെല്ലി. എന്നാല്‍ ഇപ്പോള്‍ ഈ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ് പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സോണി മ്യൂസിക്കിന്റെ ഇടപടലിനെ തുടര്‍ന്നാണ് കെല്ലി അച്ചന്റെ പ്രശസ്തമായ ഗാനം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തത്. ലിയനോര്‍ഡ് കോഹന്‍ രചിച്ച് 2009 ല്‍ പുറത്ത് വന്ന ഗാനം സോണി മ്യൂസിക് ആണ് പുറത്തിറക്കിയത്. 

ഈ ഗാനമാണ് കെല്ലി അച്ചന്‍ വിവാഹ ശുശ്രൂഷയ്ക്കിടെ പാടിയത്. കെല്ലി അച്ചന്‍ പാടിയ ഹലെലൂയ ഗാനം ലൈസന്‍സ് രഹിത പതിപ്പ് ആയതിനാലാണ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തതെന്ന് സോണി വൈസ് പ്രസിഡന്റ് സീന്‍ മെലിയ പറഞ്ഞു. അതേസമയം വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപെട്ടു തനിക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കെല്ലി അച്ചന്‍ പറഞ്ഞു. 

Scroll To Top