Sunday December 04, 2016
Latest Updates

യു.എ.ഇ അംബാസഡറുടെ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളെന്ന് ഫിലിപ്പീനി ജോലിക്കാരികള്‍

യു.എ.ഇ അംബാസഡറുടെ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളെന്ന് ഫിലിപ്പീനി ജോലിക്കാരികള്‍

ഡബ്ലിന്‍: യു.എ.ഇ അംബാസഡറുടെ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളെന്ന് ഫിലിപ്പീനി ജോലിക്കാരികള്‍. എമ്പ്‌ലോയ്‌മെന്റ് ട്രിബ്യൂണലില്‍ നടക്കുന്ന വിചാരണയിലാണ് ജോലിക്കാരികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അംബാസഡര്‍ തങ്ങളെ പലപ്പോഴും ശാരീരികമായി ഉപദ്രവിച്ചിരുന്നതായി യുവതികള്‍ പറഞ്ഞു. യു.എ.ഇ അംബാസഡര്‍ ആയിരുന്ന ഖാലിദ് നാസര്‍ റാഷിദ് ലൂത്തും ഭാര്യയുമാണ് തങ്ങളുടെ വീട്ടുജോലിക്കാരികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. 

ഇയാളുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഫിലിപ്പിനോ യുവതികളെ മിനിമം വേതനം പോലും നല്‍കാതെ ജോലി എടുപ്പിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ട്രിബ്യൂണല്‍ യുവതികള്‍ക്ക് 80,000 യൂറോ നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ അബുദാബി വിദേശകാര്യ മന്ത്രാലയം തിരിച്ചു വിളിച്ചിരുന്നു. അംബാസഡറുടെ യു.എ.ഇയിലെ വീട്ടില്‍ ജോലി ചെയ്തു കൊണ്ടിരുന്ന യുവതികളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2011 ലാണ് ഇയാള്‍ തന്റെ ഫിലിപ്പിനോ ജോലിക്കാരെയും അയര്‍ലണ്ടിലേക്ക് കൊണ്ട് വന്നത്. 

അയര്‍ലണ്ടില്‍ കൊണ്ടുവന്ന ശേഷം ഇയാള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായി യുവതികള്‍ പറഞ്ഞു. തുടര്‍ന്ന് പീഡനമുറകള്‍ ആരംഭിക്കുകയായിരുന്നു. ദിവസവും രാവിലെ 6.30 ന് ജോലി തുടങ്ങും. തുടര്‍ന്ന് അര്‍ദ്ധരാത്രി വരെ നീളുന്ന കഠിനമായ ജോലികള്‍ ചെയ്യിച്ചിരുന്നു. ഇതിനിടെ കടുത്ത ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. ദിവസം പതിനഞ്ച് മണിക്കൂര്‍ വീതം ആഴ്ചയില്‍ 7 ദിവസവും യുവതികളെ ജോലി ചെയ്യിച്ചിരുന്നതായി ട്രിബ്യൂണല്‍ കണ്ടെത്തി. എന്നാല്‍ ഓരോരുത്തര്‍ക്കും മാസം 170 യൂറോ മാത്രമാണ് ശമ്പളം നല്‍കിയിരുന്നത്. മുഴുവന്‍ വീട്ടുജോലികളും ചെയ്യിക്കുന്നതിനു പുറമെ ഇയാളുടെ കുട്ടികളെ നോക്കുന്ന ജോലികളും യുവതികള്‍ക്കായിരുന്നു. മൂന്ന് പേര്‍ക്ക് കൂടി രണ്ട് കിടക്കകളുള്ള ഇടുങ്ങിയ മുറിയാണ് ഇയാള്‍ അനുവദിച്ച് നല്‍കിയിരുന്നത്

Scroll To Top