Friday December 09, 2016
Latest Updates

യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദ പ്രകടനം

യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദ പ്രകടനം

ബാംഗ്ലൂര്‍: പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ചിക്മംഗ്ലൂരില്‍ ആഹ്ലാദ പ്രകടനം. തീവ്ര ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ആഹ്ലാദ പ്രകടനം നടത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ കടുത്ത വിമര്‍ശകനായിരുന്നു അനന്തമൂര്‍ത്തി. ഇതാണ് തീവ്ര ഹൈന്ദവ സംഘടനകളുടെ ആഹ്ലാദ പ്രകടനത്തിന് കാരണം. നരേന്ദ്ര മോഡിയെ ഏറ്റവുമധികം വിമര്‍ശിച്ചിച്ചിട്ടുള്ള സാഹിത്യകാരനാണ് അനന്തമൂര്‍ത്തി.

എന്നാല്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ പ്രധാനമന്ത്രി പോലും ദുഃഖം രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അണികള്‍ സംസ്‌കാരശൂന്യമായ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്ന ശേഷം തീവ്ര ഹൈന്ദവ സംഘടനകള്‍ പടക്കം പൊട്ടിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന് അനന്ത മൂര്‍ത്തി പ്രഖ്യാപിച്ചതിനു പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മരണ ശേഷവും നടന്നത്.

അനന്തമൂര്‍ത്തിയുടെ സംസ്‌കാരം ഇന്ന് ബാംഗ്ലൂരില്‍ നടക്കും. രാവിലെ 11 ന് രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നിന് കലാഗ്രാമയില്‍ സംസ്‌ക്കരിക്കും.

Scroll To Top