Thursday December 08, 2016
Latest Updates

യുസിഡി പുകവലി രഹിതമാക്കാന്‍ വിദ്യാര്‍ഥികളുടെ തീരുമാനം

യുസിഡി പുകവലി രഹിതമാക്കാന്‍ വിദ്യാര്‍ഥികളുടെ തീരുമാനം

ഡബ്ലിന്‍:: : യൂ സി ഡിയെ പുകവലി രഹിത ക്യാമ്പസ് ആക്കാന്‍ വിദ്യാര്‍ത്ഥികളുടെ ബഹുഭൂരിപക്ഷ പിന്തുണ .കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ 55 ശതമാനം വിദ്യാര്‍ത്ഥികളും പുകവലി രഹിത ക്യാമ്പസിനെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.

കോളേജിലെ വിദ്യാര്‍ത്ഥി സംഘടനയായാ യുസിഡി സറ്റുഡന്റ്‌സ് യൂണിയന്‍ (യുസിഡിഎസ്‌യു) ഹെല്‍ത്ത് പ്രമോഷന്‍ കമ്മറ്റി മുന്നോട്ടുവച്ച പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

യുസിഡിയുടെ ഹെല്‍ത്ത് കമ്മറ്റി അകാദമിക്, അഡ്മിനിസ്‌ട്രേറ്റിവ് ജോലിക്കാരെയും പദ്ധതിയെക്കുറിച്ച് ബോധവാന്‍മാരാക്കുകയും ആരെങ്കിലും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 320 ഏക്കറോളമുള്ള സൗത്ത് ഡബ്ലിന്‍ ക്യാമ്പസ് പൂര്‍ണ്ണമായും പുകവലി രഹിതമായി എന്നല്ല പദ്ധതി അര്‍ത്ഥമാക്കു
ന്നത്.
മാര്‍ച്ച് മാസാവസാനം യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് പ്രമോഷന്‍ കമ്മറ്റി ഇത്തരത്തില്‍ ഒരു പദ്ധതി മുന്നോട്ടു വച്ചപ്പോള്‍തന്നെ ഇതേക്കുറിച്ച് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതായി യുസിഡിഎസ്‌യു പ്രസിഡണ്ട് മൈക്കല്‍ ഗല്ലഗര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഹെല്‍ത്ത് കമ്മറ്റിയുടെ പദ്ധതി അംഗീകരിക്കുകയാണ് ചെയ്തതെന്നും ആരോഗ്യകരമായ ഇത്തരം തീരുമാനങ്ങളില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കുകയാണ് യുസിഡിയുടെ പാരമ്പര്യമെന്നും ഗല്ലിഗര്‍ പറഞ്ഞു.

യുസിഡി ഹെല്‍ത്ത് പ്രമോഷന്‍ കമ്മറ്റിയുടെ പുകവലി രഹിത ക്യാമ്പസ് പദ്ധതിയെ പറ്റിയുള്ള വോട്ടെടുപ്പ് ക്യാമ്പസില്‍ വച്ച് രണ്ടു ദിവസങ്ങളിലായാണ് നടത്തിയത്.
ആന്റി സ്‌മോക്കിംഗ് സംഘടനയായ ആഷ് അയര്‍ലണ്ട് പികവലി നിരോധിത ക്യാമ്പസുകള്‍ക്കായി മൂന്നാം ലവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധതരം കാംപയിനിംഗുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പുകയില നിരോധനം യുഎസിലെ പല ക്യാമ്പസുകളിലും ഇതിനകം തന്നെ പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു.

ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യുട്ടിവും പുകവലി വിരുദ്ധ ക്യാമ്പസ് പദ്ധതികള്‍ തങ്ങളുടെ ക്യാമ്പസുകളിലും നടപ്പിലാക്കുന്നുണ്ട്. എല്ലാ എച്ച്എസ്ഇ ക്യാമ്പസുകളും 2015നകം പൂര്‍ണ്ണമായും പുകയില വിരുദ്ധ ക്യാമ്പസുകളായി മാറുമെന്നും എച്ച്എസ്ഇ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സ്വതന്ത്ര സെനറ്റര്‍ ആയ ജോണ്‍ ക്രൗണ്‍ ലെയ്ന്‍സ്റ്റര്‍ ഹൗസിനു പരിസരത്ത് ഇത്തരം പുകവലി നിരോധനം നടപ്പിലാക്കിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ലോകത്തിലെ ആദ്യ പുകവലി വിരുദ്ധ പാര്‍ലമെന്റാക്കി ലെയ്ന്‍സ്റ്റര്‍ ഹൗസിനെ മാറ്റിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

Scroll To Top