Tuesday December 06, 2016
Latest Updates

യുവ താരങ്ങളെ അണിനിരത്തി ഉദയാ സ്റ്റുഡിയോ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്നു

യുവ താരങ്ങളെ അണിനിരത്തി ഉദയാ സ്റ്റുഡിയോ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്നു

ഒരു കാലത്ത് മലയാള സിനിമയുടെ ആസ്ഥാനമായിരുന്ന ഉദയാ സ്റ്റുഡിയോ നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചുവരുന്നു. ഉദയായുടെ ഉടമസ്ഥന്‍ കുഞ്ചാക്കോയുടെ കൊച്ചു മകനും നടനുമായ കുഞ്ചാക്കോ ബോബനാണ് ഉദയാ സ്റ്റുഡിയോ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയാ സ്റ്റുഡിയോ നിര്‍മ്മാണ രംഗത്ത് തിരിച്ച് വരുന്നത്.

1984ല്‍ പുറത്തിറങ്ങിയ അനശ്വരരാഗങ്ങള്‍ ആണ് ഉദയ ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. യുവതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രമാണ് ഉദയാ നിര്‍മ്മിക്കുന്നത്. യുവതാരങ്ങള്‍ക്കൊപ്പം കുഞ്ചാക്കോ ബെബനും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്ഹാന്‍ ഫാസിലും സിനിമയില്‍ ഉണ്ടാകുമെന്നാണ് സൂചന.

Scroll To Top