Saturday December 10, 2016
Latest Updates

യുവേഫ ചാമ്പ്യന്‍സ് ലീഗ്: രണ്ടാം സെമിനിയില്‍ റയലിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: രണ്ടാം സെമിനിയില്‍ റയലിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്കിനെ റയല്‍ പരാജയപ്പെടുത്തിയത്. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലായിരുന്നു മത്സരം. പത്തൊന്‍പതാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിന് വേണ്ടി ഗോള്‍വല ചലിപ്പിച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്ന് ഗോള്‍ പാഴായി. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും റയലിന് വേണ്ടി ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സുവര്‍ണ്ണാവസരം പാഴായി. ഫ്രാങ്ക് റിബറിയെ പുറത്ത് ഇരുത്തി തോമസ് മുള്ളറെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ബയേണ്‍ മ്യൂണിക്ക് ഇന്ന് കളത്തില്‍ ഇറങ്ങിയത്.

എന്നാല്‍ റയല്‍ പ്രതിരോധ നിര ഉറച്ച് നില്ക്കുകയും ഗോളി ഐകര്‍ കാസിയസിന്റെ മികച്ച പ്രതിരോധവും കൂടി ആയപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് സമനില ഗോള്‍ പോലും നേടാനായില്ല. എണ്‍പത്തി ഒന്പതാം മിനിറ്റില്‍ ബയേണിനു സമനില ഗോള്‍ നേടാന്‍ അവസരം കൈവന്നെങ്കിലും കസിയസിന്റെ പ്രതിരോധത്തില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. 29 ന് ബയേണിന്റെ സ്വന്തം മൈതാനമായ അലൈന്‍ അരീനയിലാണ് രണ്ടാം പാദ സെമി മ!ത്സരം.

Scroll To Top