Monday December 05, 2016
Latest Updates

യുവാവ് ബോധം തെളിഞ്ഞപ്പോള്‍ പറയുന്നത് ‘ഇംഗ്ലീഷിന് പകരം ചൈനീസ്’

യുവാവ് ബോധം തെളിഞ്ഞപ്പോള്‍ പറയുന്നത് ‘ഇംഗ്ലീഷിന് പകരം ചൈനീസ്’

മെല്‍ബണ്‍: കാറപകടത്തില്‍ കോമയിലായിരുന്ന യുവാവ് ബോധം തെളിഞ്ഞപ്പോള്‍ പറയുന്നത് ഇംഗ്ലീഷിന് പകരം ചൈനീസ്. 22 വയസ്സുള്ള ബെല്‍ മക്മഹോന്‍ എന്ന ഓസ്‌ട്രേലിയന്‍ യുവാവാണ് വലിയൊരു കാറപകടത്തില്‍ ഓര്‍മ്മ നശിച്ച് ആശുപത്രിയിലായിരുന്നത്. എന്നാല്‍ പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ഇവന്‍ സംസാരിക്കുന്ന ഭാഷ കേട്ട് ഹോസ്പിറ്റല്‍ അധികൃതര്‍ ഞെട്ടുകയായിരുന്നു. ഇംഗ്ലീഷിന് പകരം ബെന്‍ സംസാരിച്ചത് ചൈനീസ്. ഇംഗ്ലീഷ് ഭാഷ മറക്കുകയും ചെയ്തിരുന്നു. ഒരു പേപ്പറും പേനയും വാങ്ങി ചൈനീസ് ഭാഷയായ മന്‍ഡരിയില്‍ യുവാവ് ഇങ്ങനെ എഴുതി ‘ഞാനെന്റെ അമ്മയെ സ്‌നേഹിക്കുന്നു, പിതാവിനെയും സ്‌നേഹിക്കുന്നു, വൈകാതെ സുഖം പ്രാപിക്കുമെന്ന്. നാളിതുവരെ ചൈനീസ് ഭാഷയുമായി യാതൊരു ബന്ധവുമില്ലാത്തയാളായിരുന്നു ബെന്‍ മക്മഹോന്‍. സ്‌ക്കുളില്‍ ബെന്‍ ചൈനീസ് ഭാഷയായ മന്‍ഡാരില്‍ പഠിച്ചിട്ടുണ്ടെങ്കിലും എഴുതാനും വായിക്കാനോ ശുദ്ധമായി സംസാരിക്കാനോ സാധിച്ചിരുന്നില്ലെന്ന് ബെന്നിന്റെ പിതാവ് മാര്‍ക്ക് പറഞ്ഞു. 

കോമയില്‍ നിന്ന് ഉണര്‍ന്ന ബെന്നിലുണ്ടായ മാറ്റം ഡോക്ടര്‍മാര്‍ക്കും, മാതാപിതാക്കള്‍ക്കും, ആശുപത്രി അധികൃതര്‍ക്കും അത്ഭുതമായിരിക്കുകയാണ്. ഇതിനിടെ മറന്നുപോയ ഇംഗ്ലീഷ് ഭാഷ ഓര്‍മ്മിച്ചെടുക്കാന്‍ ബെന്നിന് 3 ദിവസം വേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതിയ ഭാഷ പഠിച്ച ബെന്‍ ഇപ്പോള്‍ ഷാങ് ഹായി യൂണിവേഴ്‌സിറ്റില്‍ കൊമേഴ്‌സ് പഠിക്കാന്‍ ചേരുകയും ചെയ്തു. മുന്‍പ് 2010 ല്‍ 13 കാരിയായ ക്രൊയേഷ്യന്‍ പെണ്‍കുട്ടി ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ജര്‍മ്മന്‍ ഭാഷ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

Scroll To Top