Friday December 09, 2016
Latest Updates

യുവാവ് കുഴഞ്ഞു വീണ് 7 മില്ല്യന്‍ യൂറോയുടെ നഷ്ട്ടം വരുത്തി

യുവാവ് കുഴഞ്ഞു വീണ് 7 മില്ല്യന്‍ യൂറോയുടെ നഷ്ട്ടം വരുത്തി

വളരെ പ്രശസ്തമായ പല പെയിന്റിംഗുകളും ഇന്നും വിലമതിക്കാനാകാത്തതാണ്. ‘തൊട്ടുനോക്കരുതെന്നും’ ‘നാശം ഉണ്ടാക്കരുതെന്നു’മൊക്കെ അതിനരികത്തായി എഴുതി വയ്ക്കുന്നത് മറ്റൊരെണ്ണം അതിനു പകരം വയ്ക്കാനായി ഉണ്ടാവാത്തതു കൊണ്ടു തന്നെയാണ്. പിന്നെയുള്ളതൊക്കെ അതിന്റെ വെറും കോപ്പികളാകും.

ഡബ്ലിനിലുണ്ടായിരുന്ന പ്രശസ്തമായ പെയിന്റിംഗിന് ഇത്തരത്തില്‍ ഒരു ജോലിക്കാരന്റെ കൈതട്ടി നാശം സംഭവിച്ചു. 7മില്ല്യന്‍ യൂറോയുടെ നാശമാണ് കോടതി കണക്കാക്കിയിരിക്കുന്നത്
പ്രശസ്ത ചിത്രകാരനായ ക്ലൗഡ് മോണറ്റിന്റെ ‘അര്‍ജന്റ്വല്‍ ബേസിന്‍ വിത്ത് എ സിംഗിള്‍ബോട്ട്’ എന്ന ചിത്രമാണ് ആന്‍ഡ്രൂ ഷാനണ്‍ എന്ന 48കാരന്റെ കൈ തട്ടി നാശം സംഭവിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ സൂക്ഷിച്ചിരുന്ന ഒരേയൊരു പെയിന്റിംഗായിരുന്നു അത്.
1874 മുതല്‍ ഐറിഷ് നാഷണല്‍ ഗാലറിയില്‍ സൂക്ഷിക്കുന്ന പെയിന്റിംഗാണ് അത്. 10മില്ല്യണ്‍ യൂറോയോളം ആണ് പെയിന്റിംഗിന്റെ ഇപ്പോഴത്തെ വില.

രണ്ട് ടൂറിസ്റ്റുകള്‍ താന്‍ ചിത്രത്തിനു മുകളിലേക്ക് വീഴുന്നതും ചിത്രത്തിനു കേടു സംഭവിക്കുന്നതും കണ്ടതായി കേസ് കോടതി പരിഗണിച്ച ആദ്യ ദിവസം ഷാനണ്‍ കോടതിയെ അറിയിച്ചിരുന്നു.

ഡബ്ലിന്‍ 15ലെ ഒനേഗറിലുള്ള വില്ലന്‍സ് വേയില്‍ താമസിക്കുന്ന ഷാനണ്‍ കുറ്റവാളിയാക്കപ്പെടാനായി വീണത് 2012 ജൂണ്‍ 29നാണ്. എന്നാല്‍ ഷാനണിന്റെ വീഴ്ച്ചയില്‍ ഗുരുതരമായ നാശമൊന്നും ചിത്രത്തിനു സംഭവിച്ചിട്ടില്ല.
അടച്ചുപോയ ഫോയ്‌ലി ആന്റിക്കില്‍ ഫ്രഞ്ച് പോളിഷറായാണ് ഷാനണ്‍ ജോലി ചെയ്തിരുന്നത്.
നാശം സംഭവിച്ച പെയിന്റിംഗ് ഇരിക്കുന്ന മില്ലേനിയം യൂനിറ്റിലേക്ക് ഷാനണ്‍ കയറുന്നതിന്റെയും ഇറങ്ങുന്നതിന്‍യും ചിത്രങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കരീദ നൈദോ പറഞ്ഞു. അയര്‍ലണ്ടില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയ രണ്ട് ന്യൂസിലാന്‍ഡ് ടൂറിസ്റ്റുകളും ഇതിന് ദൃക്‌സാക്ഷികളായുണ്ടെന്നും അദ്ദേഹം ജൂറികള്‍ക്കുമുന്‍പാകെ അറിയിച്ചു.
ഷാനണിന്റെ വീഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവിച്ചതെന്നും തുടര്‍ന്ന് 15 മിനുട്ടിനുള്ളില്‍ ആംബുലന്‍സും ഗാര്‍ഡയും സംഭവസ്ഥലത്തെത്തുകയും ചെയ്തതായി നൈദോ പറഞ്ഞു. ഷാനണ്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം.
ഷാനണിന്റെ വീഴ്ച്ചയില്‍ കൈ തട്ടി തന്നെയാണ് ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് വക്കീല്‍ ബ്രന്‍ഡാന്‍ ഗ്രഹാന്‍ പറഞ്ഞു. എന്നാല്‍ തന്റെ കക്ഷിയായ ഷാനണിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അതുകാരണമാണ് തളര്‍ന്നു വീണതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയിലാക്കിയെന്നും വക്കീല്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നു ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയശേഷം ഷാനണിനെ ഗാര്‍ഡ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കൂര്‍ കസ്റ്റഡിയിലിരുത്തിയ ശേഷം പിറ്റേദിവസം രാവിലെ ആശുപത്രിയിലേക്കു തന്നെ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.
ജഡ്ജ് ദസ്‌മോണ്ട് ഹൊഗാന്റെയും ഏഴു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും അടങ്ങുന്ന ജൂറിയുടെയും മുന്നില്‍ കേസ് വീണ്ടും പരിഗണനയ്‌ക്കെടുത്തിട്ടുണ്ട്.

Scroll To Top