Friday December 02, 2016
Latest Updates

വെള്ളക്കടുവ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍

വെള്ളക്കടുവ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ കടുവക്കൂട്ടില്‍ വീണ യുവാവിനെ കടുവ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു വെളിപ്പെടുത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ഡല്‍ഹി സ്വദേശിയായ മക്‌സൂദ് എന്ന ഇരുപതുകാരനാണ് മരിച്ചത്. കടുവക്കൂടിന് സമീപത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കാല്‍ വഴുതി കടുവക്കൂട്ടില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കടുവയുടെ കടിയേറ്റു മരണം സംഭവിച്ചു. സെപ്റ്റംബര്‍ 24 നായിരുന്നു സംഭവം.

അതേസമയം കടുവ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എനാണ് ഒരു വിഭാഗം വാദിക്കുന്നത്. പതിനഞ്ച് മിനിറ്റോളം കടുവക്കൂട്ടില്‍ കിടന്ന യുവാവിനെ കടുവ ഉപദ്രവിച്ചിരുന്നില്ല. എന്നാല്‍ ദൃക്‌സാക്ഷികള്‍ കല്ലേറ് തുടങ്ങിയപ്പോഴാണ് കടുവ മക്‌സൂദിനെ കഴുത്തില്‍ കടിച്ച് എടുത്ത് കൊണ്ട് പോയത്. സാധാരണ കടുവ മുതല്‍ പൂച്ച വരെയുള്ള മൃഗങ്ങള്‍ സ്വന്തം കുഞ്ഞിനെ കഴുത്തില്‍ കടിച്ചാണ് എടുത്ത് കൊണ്ട് നടക്കുന്നത്. ഇവിടെയും കല്ലേറ് തുടങ്ങിയതോടെ മക്‌സൂദിനെ രക്ഷിക്കാന്‍ കഴുത്തില്‍ കടിച്ച് എടുക്കുകയായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം മക്‌സൂദിന്റെ മറ്റ് ശരീരഭാഗങ്ങളില്‍ മുറിവില്ല. കടുവ മക്‌സൂദിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മറ്റ് ശരീര ഭാഗങ്ങളിലും മുറിവേല്‍ക്കുമായിരുന്നു. എന്നാല്‍ കഴുത്തില്‍ ഒഴികെ മറ്റെങ്ങും മുറിവില്ലാത്തതിനാല്‍ കടുവ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന വാദത്തിനാണ് കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. എതായാലും സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ പ്രചരിക്കുന്ന ഈ വാദഗതിയോട് പ്രതികരിക്കാന്‍ മൃഗശാല അധികൃതര്‍ തയ്യാറായില്ല.

Scroll To Top