Monday December 05, 2016
Latest Updates

യുവാവിനെ വെള്ളക്കടുവ കൊലപ്പെടുത്തിയ സംഭവം; മൃഗശാല ജീവനക്കാരുടെ അനാസ്ഥ തുറന്നുകാട്ടി അന്താരാഷ്ട്ര മാധ്യമങ്ങളും 

യുവാവിനെ വെള്ളക്കടുവ കൊലപ്പെടുത്തിയ സംഭവം; മൃഗശാല ജീവനക്കാരുടെ അനാസ്ഥ തുറന്നുകാട്ടി അന്താരാഷ്ട്ര മാധ്യമങ്ങളും 

ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ കടിച്ച് കൊന്ന സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടുവക്കൂട്ടില്‍ വീണ 20 വയസുകാരന്‍ മഖ്‌സൂദ് ഖാന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗശാല ജീവനക്കാരുടെ അനാതയാണ് ഐറിഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. മഖ്‌സൂദ് കടുവക്കൂട്ടില്‍ വീണതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് മൃഗശാല അധികൃതര്‍ എത്തിയത്. ഇത് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിമര്‍ശിച്ചു. 

യുവാവ് കൂട്ടില്‍ വീണു കിടന്ന പതിനഞ്ച് മിനിറ്റോളം കടുവ അക്രമാസക്തനായിരുന്നില്ല. അതുകൊണ്ട് തന്നെ കൃത്യസമയത്ത് മൃഗശാല അധികൃതര്‍ ഇടപെട്ടിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പോലീസ് അന്വേഷണവും പുരോഗമിക്കുന്നു. 

അതേസമയം യുവാവ് മനപൂര്‍വം കടുവക്കൂട്ടിലേക്ക് ചാടുകയായിരുന്നെന്നാണ് മൃഗശാല അധികൃതരുടെ വാദം. ഇയാളെ നേരത്തെയും ഒന്ന് രണ്ടു തവണ മൃഗശാല അധികൃതര്‍ വിലക്കിയിരുന്നു. എന്നാല്‍ യുവാവ് കാല്‍ വഴുതി വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടുവ സ്‌നേഹിയായ മക്‌സൂദ് മാനസിക ഡല്‍ഹി മൃഗശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്Zoo workers carry the body of a school student who was mauled to death by a white tiger at the National Zoological Park in New Delhi

Scroll To Top