Sunday December 04, 2016
Latest Updates

യുവാവിനെ ആക്രമിച്ച് 6.25 യൂറോ തട്ടിയെടുത്ത ഗാര്‍ഡയ്‌ക്കെതിരെ വിചാരണ ആരംഭിച്ചു

യുവാവിനെ ആക്രമിച്ച് 6.25 യൂറോ തട്ടിയെടുത്ത ഗാര്‍ഡയ്‌ക്കെതിരെ വിചാരണ ആരംഭിച്ചു

ഡബ്ലിന്‍: നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുത്താല്‍ സാധാരണക്കാര്‍ നീതി തേടി ആരെ സമീപിക്കും?യുവാവിനെ ആക്രമിച്ച് വെറും 6 യൂറോ 25 സെന്റ് തട്ടിയെടുത്ത സംഭവത്തില്‍ ഒരു ഡബ്ലിന്‍ ഗാര്‍ഡ വിചാരണ നേരിടുന്നു. സംഭവുമായി ബന്ധോപ്പെട്ടു ആരോപണവിധേയനായ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ ഇന്നലെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരായി. ഡബ്ലിനിലെ മൌണ്ട്‌ജോയ് സ്റ്റേഷനിലെ പാദ്രിയാഗ് ഡെനെഹി എന്ന ഗാര്‍ഡയാണ് സംഭവത്തില്‍ വിചാരണ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പാര്‍നല്‍ സ്‌ക്വയര്‍ വെസ്റ്റില്‍ വച്ചാണ് ഇയാള്‍ ഒരു യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്തത്. ആറ് മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഷണം, ശാരീരികാക്രമണം എന്നിങ്ങനെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളിലും തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. കേസ് സെപ്റ്റംബറില്‍ വീണ്ടും പരിഗണിക്കും. സെപ്റ്റംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ ആരോപണ വിധേയനായ ഗാര്‍ഡയ്ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. തുടര്‍ന്ന് കേസില്‍ വിധി പ്രഖ്യാപിക്കും

Scroll To Top