Saturday December 10, 2016
Latest Updates

യുവനിരയെ അണിനിരത്തി വൈശാഖ് ചിത്രം കസിന്‍സ്

യുവനിരയെ അണിനിരത്തി വൈശാഖ് ചിത്രം കസിന്‍സ്

വൈശാഖ് ഒരുക്കുന്ന കസിന്‍സ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യന്‍ നടി വേദികയാണ് കുഞ്ചാക്കോ ബോബന്റെ നായിക. കുഞ്ചാക്കോ, ഇന്ദ്രജിത്ത്, ഭാവന, വേദിക എന്നിവര്‍ക്ക് പുറമേ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

നാല്‍വര്‍ സംഘം ഒരു യാത്ര പോകുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, പ്രദീപ് റാവത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇരട്ട തിരക്കഥ കൃത്തുക്കളായ സച്ചി, സേതു ടീമിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൊള്ളാച്ചി, കൊടൈക്കനാല്‍, അതിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളാണ് സിനിമയുടെ ചിത്രീകരണം. ഡിസംബറില്‍ സിനിമ തീയേറ്ററുകളില്‍ എത്തും.

Scroll To Top